കൊച്ചി: മലയാളിയായ ബൈജു രവീന്ദ്രന്റെ നേതൃത്വത്തിലുള്ള വിദ്യാഭ്യാസ ടെക്‌നോളജി കമ്പനിയായ ബൈജൂസ്, ഡൽഹി ആസ്ഥാനമായ എൻട്രൻസ് കോച്ചിങ് കമ്പനി ആകാശിനെ ഏറ്റെടുക്കാനൊരുങ്ങുന്നു. ഏതാണ്ട് 7,300 കോടി രൂപയുടേതായിരിക്കും ഇടപാടെന്ന് ആഗോള വാർത്താ ഏജൻസിയായ ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു. ഇടപാടിനെക്കുറിച്ച് അറിയാൻ ബൈജൂസിന്റെ കോ-ഫൗണ്ടറായ ദിവ്യ ഗോകുൽനാഥിനെ സമീപിച്ചെങ്കിലും പ്രതികരിച്ചില്ല.

ഓഫ്‌ലൈൻ കോച്ചിങ് രംഗത്തേക്കും സാന്നിധ്യം ഉറപ്പാക്കാൻ ബൈജൂസിന് ഈ ഇടപാടിലൂടെ കഴിയും. മൂന്നു മാസത്തിനകം ഇടപാട് പൂർത്തിയാകുമെന്നാണ് സൂചന.

ഈയിടെ 1,200 കോടി ഡോളർ (87,600 കോടി രൂപ) മൂല്യം കല്പിച്ച ബൈജൂസിന് കോവിഡ് ലോക്ഡൗൺ കാലത്ത് വൻതോതിൽ ഡിമാൻഡ് കൂടിയിരുന്നു. കുട്ടികൾക്ക് ഓൺലൈൻ കോഡിങ് പരിശീലനം നൽകുന്ന വൈറ്റ് ഹാറ്റ് ജൂനിയറിനെ ഏതാനും മാസം മുമ്പ് ബൈജൂസ് ഏറ്റെടുത്തിരുന്നു.

Byju’s Acquires Coaching Centre Akash