മുംബൈ: ബിറ്റ്‌കോയിന്റെ തത്സമയമൂല്യം രൂപയില്‍ അറിയാന്‍ ഇനി ഗൂഗിളില്‍ തിരയാം.

ബിറ്റ്‌കോയിന്‍ എന്ന് സര്‍ച്ച് ചെയ്താല്‍ ഏറ്റവും മുകളില്‍തന്നെ ഒരു ബിറ്റ്‌കോയിന്റെ ഇന്ത്യന്‍ രൂപയിലുള്ള മൂല്യം ലഭിക്കും. 

ഭൂരിഭാഗംപേരും ബിറ്റ്‌കോയിന്റെ മൂല്യം തിരയാന്‍ തുടങ്ങിയതോടെയാണ് ഗൂഗിള്‍ അതുകൂടി ഉള്‍പ്പെടുത്തിയത്. 

google

നിലവില്‍ രാജ്യങ്ങളിലെ അംഗീകൃത കറന്‍സികളുടെ വിനിമയമൂല്യമാണ് ഗൂഗിളില്‍ തിരഞ്ഞാല്‍ ലഭിച്ചിരുന്നത്. ഭൂട്ടാന്‍, ബൊളീവിയന്‍ കറന്‍സികള്‍ക്കിടയ്ക്കാണ് ബിറ്റ് കോയിന്റെ സ്ഥാനം.

യു.എസ് ഡോളര്‍ ഉള്‍പ്പടെ മറ്റ് കറന്‍സികളുമായും ബിറ്റ്‌കോയിന്റെ മൂല്യം ഇതിലൂടെ അറിയാം.

ബിറ്റ്‌കോയിന് സ്ഥാനം നല്‍കിയെങ്കിലും മറ്റ് ഡിജിറ്റല്‍ കറന്‍സികളെയൊന്നും ഗൂഗിള്‍ പരിഗണിച്ചിട്ടില്ല.