ടുത്തയിടെ 40,000 ഡോളര്‍ കടന്ന ബിറ്റ്‌കോയിന്റെ മൂല്യം 15ദിസവംകൊണ്ട് താഴ്ന്നത് 10,000 ഡോളറിലേറെ. 24 മണിക്കൂറിനിടെമാത്രം 2000 ഡോളറിലേറെയാണ് ചാഞ്ചാട്ടമുണ്ടായത്.

വന്‍കിട നിക്ഷേപകര്‍ വന്‍തോതില്‍ വിറ്റൊഴിഞ്ഞതാണ് ബിറ്റ്‌കോയിന്റെ മൂല്യത്തെ ബാധിച്ചത്. തിങ്കളാഴ്ചയിലെ 35,000 ഡോളര്‍ നിലവാരത്തില്‍നിന്ന് നാലുശതമാനമാണ് താഴെപ്പോയത്. 30,000 ഡോളര്‍ നിലവാരത്തിലേയ്ക്കുപതിച്ച കോയിന്റെ മൂല്യം വൈകാതെ 32,000ത്തിലെത്തുകയുംചെയ്തു. 

42,604 ആയിരുന്നു ബിറ്റ്‌കോയിന്റെ ഏറ്റവും ഉയര്‍ന്നമൂല്യം. പ്രമുഖ ആഗോള ധനകാര്യ സ്ഥാപനങ്ങളായ ബ്ലാക്‌റോക്‌സും ഗോള്‍ഡ്മാന്‍ സാച്‌സും ക്രിപ്‌റ്റോ കറന്‍സിയില്‍നിന്ന് പിന്‍വാങ്ങിയത് ബിറ്റ്‌കോയിനെ സമ്മര്‍ദത്തിലാക്കിയിരുന്നു. ബബിള്‍ സോണിലാണെന്ന വിലയിരുത്തരും വന്‍തോതില്‍ വിറ്റൊഴിയാന്‍ വന്‍കിടനിക്ഷേപകരെ പ്രേരിപ്പിച്ചു. 

Bitcoin prices extend fall amid selling by big investors