ലോകത്ത് ഏറ്റവും പ്രചാരമുള്ള ക്രിപ്‌റ്റോ കറന്‍സിയായ ബിറ്റ്‌കോയിന്റെ വില ചരിത്രത്തില്‍ ആദ്യമായി 22,000 ഡോളര്‍ കടന്നു. ഈയാഴ്ചമാത്രം 20ശതമാനത്തലധികമാണ് കുതിപ്പുണ്ടായത്.

വ്യാഴാഴ്ചമാത്രം മൂല്യത്തില്‍ 4.6ശതമാനമാണ് വര്‍ധനവുണ്ടായത്. വില 22,173 ഡോളറായി ഉയര്‍ന്നു. ഈവര്‍ഷം ഇതുവരെ വിലയിലുണ്ടായ വര്‍ധന 200ശതമാനത്തോളമാണ്. 

കഴിഞ്ഞ വര്‍ഷങ്ങളില്‍ വന്‍കുതിപ്പുനടത്തിയ ബിറ്റ്‌കോയിന്റെ മൂല്യം ഈവര്‍ഷം 80ശതമാനത്തോളം നഷ്ടപ്പെട്ടിരുന്നു. 2017 ഡിസംബറിലാണ് എക്കാലത്തെയും ഉയരംകുറിച്ച് ബിറ്റ്‌കോയിന്‍ കുതിച്ചത്. ഡിസംബര്‍ 16ന് മൂല്യം 16,925 ഡോളറിലെത്തി. അതേസമയം, 2018 ഡിസബര്‍ 17ന് 3,200 ഡോളറിലേയ്ക്ക് വിലതാഴുകയുചെയ്തു. 

മറ്റ് നിക്ഷേപ ആസ്തികളില്‍ തളര്‍ച്ചയുണ്ടാകുമ്പോഴാണ് ബിറ്റ്‌കോയിന്റെ മൂല്യത്തില്‍ വര്‍ധനവുണ്ടാകുന്നത്. അമേരിക്ക ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍ ബിറ്റ്‌കോയിന് അംഗീകാരമുണ്ടെങ്കിലും ഇന്ത്യയില്‍ നിയമപരമായ പരിരക്ഷ ലഭിക്കില്ല. 

Bitcoin breaches $22,000 for first time