കൊച്ചി: കാഞ്ചിപുരം നെയ്ത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുള്ള ലോകത്തിലെ ആദ്യ ഹൗട്ട്കൊട്ടൂര്‍ ബ്രാന്‍ഡ് ഇന്ത്യയില്‍ അവതരിപ്പിക്കുമെന്ന് പ്രഖ്യാപിച്ച് രാജ്യത്തെ പ്രമുഖ ഡിസൈനര്‍മാരിലൊരാളായ ബീന കണ്ണന്. മാര്‍ച്ച് 23ന് കൊച്ചിയിലെ ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടലില്‍ നടക്കുന്ന ചടങ്ങിലായിരിക്കും ബീന കണ്ണന്റെ കയ്യൊപ്പ് പതിഞ്ഞ ഡിസൈനുകളുടെ മനോഹരമായ ശേഖരം അവതരിപ്പിക്കുക. മാര്‍ച്ച് 24ന് ഈ രംഗത്തെ വിദഗ്ധര്‍ക്ക് വേണ്ടി സ്റ്റോര്‍ സന്ദര്‍ശനവും ആസൂത്രണം ചെയ്തിട്ടുണ്ട്. പാരമ്പര്യ തനിമയോടെയുള്ള രൂപകല്പനകള്ക്ക് ആഗോളതലത്തില്‍ തന്നെ പ്രശസ്തയാണ് ബീന കണ്ണന്. ഫാഷന്‍ ലോകത്ത് മനോഹരമായ ഡിസൈനുകളിലൂടെ തന്റെ സാനിധ്യം അടയാളപ്പെടുത്തിയ ബീന കണ്ണന്, പുതിയ ഡിസൈന്‍ ശേഖരത്തിലൂടെ സില്‍ക്ക് നെയ്ത്തിന്റെ സമ്പന്നമായ ഇന്ത്യന്‍ പൈതൃകം ലോകത്തിന് മുന്നിലെത്തിക്കാനാണ് ലക്ഷ്യമിടുന്നത്.
ലോകപ്രശസ്തമായ കാഞ്ചിപുരം നെയ്ത്തിനെ ആസ്പദമാക്കി, ആദ്യമായാണ് ഒരു ഡിസൈനര്‍ ശേഖരം ഒരുങ്ങുന്നത്. ഇന്ത്യന്‍ നെയ്ത്ത് രംഗത്തെ സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും മഹനീയ സംഭാവനകള്‍ നല്കുന്ന ബീന കണ്ണന്റെ പുതിയ ഉദ്യമം ഈ രംഗത്ത് പുതുമയും വ്യത്യസ്തതയുമുള്ള പരീക്ഷണമായി മാറും. വസ്ത്ര രൂപകല്പന രംഗത്ത്് ഏറ്റവും നൂതനമായ മാറ്റത്തിന് കൂടിയാണ് കാഞ്ചിപുരം നെയ്ത്ത് ആസ്പദമാക്കിയുള്ള ഹൗട്ട്കൊട്ടൂര്‍ ബ്രാന്‍ഡ് തുടക്കമിടുന്നത്. ഇതോടെ ലോകത്തെ പ്രീമിയം വസ്ത്ര ബ്രാന്‍ഡ് നിരയിലേക്ക് ഇന്ത്യയില്‍ നിന്നുള്ള സംരംഭങ്ങളിലൊന്നായി ബീന കണ്ണന് ബ്രാന്‍ഡിങും മാറും. കേരളത്തില്‍ നിന്നും ഇത്തരത്തിലൊരു സംരംഭം ലോകവിപണിയിലേക്കെത്തുന്നത് ലോകമെമ്പാടുമുള്ള മലയാളികള്‍ക്കും അഭിമാനനിമിഷമായിരിക്കും.
കാഞ്ചിപുരം ഇന്‍സ്പയേര്‍ഡ് ഹൗട്ട്കൊട്ടൂര്‍ ബ്രാന്‍ഡിന്റെ ഇന്ത്യയിലെ തന്നെ ആദ്യ ഫ്ളാഗ്ഷിപ്പ് സ്റ്റോറിന്റെ അവതരണവും 23ന് കൊച്ചിയില്‍ അരങ്ങേറും. ഹോട്ടല്‍ ഗ്രാന്‍ഡ് ഹയാത്തില്‍ നടക്കുന്ന ചടങ്ങില്‍ മുന്‍നിര മോഡലുകളായിരിക്കും പുതിയ ഡിസൈന്‍ ശേഖരം പ്രദര്‍ശിപ്പിക്കുക.
24ന് ഫാഷന്‍ രംഗത്തെ എല്ലാ വിദഗ്ധര്‍ക്കും ഡിസൈനുകള്‍ നേരിട്ട് കാണാനുള്ള അവസരം ഒരുക്കും. രാജ്യമെമ്പാടുമുള്ള ഡിസൈന്‍ പ്രേമികള്‍, ഫാഷന്‍ പ്രചോദകര്‍, ഉയര്‍ന്ന വ്യക്തിത്വങ്ങള്‍ തുടങ്ങിയവര്‍ പരിപാടിക്ക് സാക്ഷ്യം വഹിക്കും. 26നായിരിക്കും എറണാകുളം എം.ജി റോഡിലുള്ള ശീമാട്ടിയുടെ അഞ്ചാം നിലയില്‍ സ്റ്റോര്‍ ഔദ്യോഗികമായി തുറക്കുക.