മയ്യില്‍:  മാനവശേഷി വിതരണ മേഖലയിലെ  അതികായകരായ  ബി.സി.സി. ഗ്രൂപ്പ്  റിയല്‍ എസ്‌റ്റേറ്റ് രംഗത്തും ചുവടുറപ്പിക്കുന്നു.  പ്രാരംഭ ഘട്ടമെന്ന നിലയില്‍  ഇന്റീരിയര്‍ ഡിസൈനിങ്ങ്, നിര്‍മാണ മേഖല എന്നിവയിലെ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഷാര്‍ജയില്‍  തുടക്കം കുറിച്ചത്.  ചടങ്ങില്‍  ഷാര്‍ജ തൊഴില്‍ മന്ത്രാലയം  പ്രതിനിധി ഹസന്‍ അമീന്‍  യാക്കൂബ് ,നടി മമ്ത മോഹന്‍ദാസ് എന്നിവര്‍ ചേര്‍ന്ന്  ബി.സി.സി. ഗ്രൂപ്പിന്റെ നവീന ബ്രോഷര്‍ പുറത്തിറക്കി.  

ഒരു ദശാബ്ദക്കാലമായി  യു.എ.ഇ യില്‍ മാനവശേഷി വിതരണ മേഖലയില്‍ കൈവരിച്ച  നേട്ടങ്ങളാണ്  പുതിയ മേഖലകളിലേക്ക്  ചുവടുവെക്കാന്‍ പ്രചോദനമായതെന്ന്  31 കാരനും ബി.സി.സി.യുടെ സ്ഥാപക സി.ഇ.ഒ.യുമായ  കുറ്റിയാട്ടൂര്‍ സ്വദേശി അംദജ് സിതാര പറഞ്ഞു. നിലവില്‍ അയ്യായിരത്തിലധികം ജോലിക്കാരുള്ള സ്ഥാപനത്തിലേക്ക് അഭ്യസ്തവിദ്യരും അല്ലാത്തവരുമായ

bcc
ബി.സി.സി ലോഗോ പ്രകാശനം  മർക്കസ് സഖാഫത്തി സുന്നിയ ജനറൽ സെക്രട്ടറി കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ നിർവഹിക്കുന്നു

ആയിരത്തിലധികം പേര്‍ക്കാണ് ജോലി ചെയ്യാനുള്ള അവസരങ്ങളൊരുങ്ങുന്നത്.   ഇന്റീരിയര്‍, നിര്‍മാണ മേഖലയില്‍   ടേണ്‍ കീ  പ്രൊജക്ട്  മാനേജ്‌മെന്റ്  സ്ഥാപനമായി വളരാണ്  കമ്പനി ലക്ഷ്യമിടുന്നത്. തുടക്കത്തില്‍ വില്ലകള്‍, അപ്പാര്‍ട്ട്‌മെന്റുകള്‍, വാണിജ്യസഥാപനങ്ങള്‍ എന്നിവയുടെ നിര്‍മാണമാണ് ഏറ്റെടുക്കുക.  കെട്ടിടങ്ങളുടെ രൂപമാതൃകകള്‍ രൂപവ്തകരിക്കുന്നതു മുതല്‍  താക്കോല്‍ കൈമാറ്റം വരെയുള്ള എല്ലാ ഘട്ടങ്ങളിലും  ഗുണ നിലവാരം, സമയക്രമം തുടങ്ങിയവയില്‍ വിട്ടു വീഴ്ചയുണ്ടാവില്ലെന്ന് ബി.സി.സി.  ഗ്രൂപ്പ് അധികൃതര്‍ പറഞ്ഞു.

 സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ്ങ്  ഹെഡ്  രഞ്ജു സുരേഷ്,  അസി. മാനേജര്‍ അമീര്‍ അയൂബ്,  ബി.സി.സി. യൂടെ ചീഫ് ഓപ്പറേറ്റിങ്ങ് ഓഫീസര്‍ മര്‍ജാന അംജദ് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.  കോവിഡ് കാലത്ത് തൊഴിലാളികളെ നില നിര്‍ത്തുന്നതിന്  പുതുമകളേറെയുള്ള പരിഷ്‌കാരങ്ങള്‍  ബി.സി.സി. ഗ്രൂപ്പ് നടപ്പിലാക്കിയത് പ്രവാസ ലോകത്ത് ചര്‍ച്ചയായിരുന്നു.