തെറ്റിദ്ധരിപ്പിച്ച് നിക്ഷേപ-ഇന്‍ഷുറന്‍സ് പദ്ധതികളില്‍ ചേര്‍ക്കുന്നതിനെതിരെയുള്ള പരാതികളില്‍ ബാങ്കുകളും ബ്രോക്കര്‍മാരും മുന്നില്‍. അതേസമയം, ഇന്‍ഷുറന്‍സ് കമ്പികള്‍ക്കെതിരെയുള്ള പരാതികളുടെ എണ്ണത്തില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് കുറവുമുണ്ട്.
മിസ് സെല്ലിങിനെതിരെ ബാങ്കുകള്‍, ബ്രോക്കര്‍മാര്‍ എന്നിവര്‍ക്കെതിരയുള്ള പരാതികള്‍ ഓരോവര്‍ഷവും വര്‍ധിക്കുന്നതായാണ് റിപ്പോര്‍ട്ട്. ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ(ഐആര്‍ഡിഎഐ)യുടെ 2020ലെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഈവിവരങ്ങളുള്ളത്.
2017-18 സാമ്പത്തികവര്‍ഷത്തില്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കെതിരെ 47,503 പരാതികളാണ് ലഭിച്ചത്. എന്നാല്‍ 2019-20 സാമ്പത്തികവര്‍ഷമായപ്പോള്‍ ഇത് 35,178 എണ്ണമായി കുറഞ്ഞു.
തെറ്റായി നിക്ഷേപ ഉത്പന്നങ്ങള്‍ വില്പന നടത്തിയതിന് ബാങ്കുകള്‍ക്കും വിതരണക്കാര്‍ക്കുമെതിരെ യഥാക്രമം 12,000, 11,000 വീതം പരാതികളാണ് ലഭിച്ചത്. 2018 സാമ്പത്തികവര്‍ഷത്തെ അപേക്ഷിച്ച് പരാതികളുടെ എണ്ണംകൂടുതലാണ്.
ഇന്‍ഷുറന്‍സ്-നിക്ഷേപ പദ്ധതികളുടെ സവിശേഷതകളെക്കുറിച്ച് തെറ്റായ വിവരങ്ങള്‍നല്‍കി വില്പനനടത്തി കമ്മീഷന്‍പറ്റുന്നരീതിക്കെതിരെയാണ് പരാതികളേറെയും.
ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കെതിരായ പരാതികളുടെ എണ്ണം 12.36ശതമാനംകുറഞ്ഞ് 43,444 ആയി. ഇതില്‍ എല്‍ഐസിക്കെതിരെ 3,994 പരാതികളും സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കെതിരെ 39,450 പരാതികളുമാണ് ഐആര്‍ഡിഎഐക്ക് ലഭിച്ചത്.
Banks, brokers get most complaints for mis-selling insurance products