കൊച്ചി: ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ പുതിയ ശാഖ അങ്കമാലി ഈസ്റ്റ് നഗർ ചക്കിയാത്ത് പ്ലാസ്സയിൻ പ്രവർത്തനം ആരംഭിച്ചു. കൊച്ചിൻ ഷിപ്പിയാഡ് ഫിനാൻസ് ഡയറക്ടർ വി.ജെ.ജോസ് ഉദ്ഘാടനം നടത്തി. പുതിയ ശാഖ നിലവിൽ വന്നതോടെ ബാങ്ക് ഓഫ് മഹാരാഷ്ട്രയ്ക്ക് സംസ്ഥാനത്ത് 19 ശാഖകളും 15  എ. ടി.എമ്മുകളുമായി.

കാക്കനാട് പടമുകൾ നോയൽ ടവറിൽ പ്രവർത്തനം ആരംഭിച്ച പുതിയ ശാഖയുടെ ഉദ്ഘാടനം, ബാങ്കിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടർ ഹേമന്ദ് കുമാർ ട്ടംട്ട നടത്തി. റീട്ടെയ്ൽ, കാർഷിക, എം.എസ്. എം. ഇ. മേഖലകളിൽ സമയബന്ധിതമായ മികച്ച സേവനം ബാങ്ക് പ്രധാനമായും ലക്ഷ്യമിടുന്നു.

bank of maharashtra
ബാങ്ക് ഓഫ് മഹാരാഷ്ട്ര അങ്കമാലി ശാഖ കൊച്ചിൻ ഷിപ്പിയാഡ് ഫിനാൻസ് ഡയറക്ടർ വി.ജെ ജോസ് ഉദ്ഘാടനം ചെയ്യുന്നു. നഗരസഭാംഗം ഷാജു നെടുങ്ങാടൻ, ബാങ്ക് അസി.ജനറൽ മാനേജർ അരുൺ വിജയൻ, ബ്രാഞ്ച് മാനേജർ പി.ജി. റിതേഷ് എന്നിവർ സമീപം.