ജൂൺ 24ന് നടക്കുന്ന റിയൻസിന്റെ വാർഷിക പൊതുയോഗത്തിൽ വിലകുറഞ്ഞ 5ജി സ്മാർട്ട്‌ഫോണും ജിയോ ലാപ്‌ടോപും അവതരിപ്പിച്ചേക്കും. 

വർക് ഫ്രം ഹോം വ്യാപകമായതോടെ വിലകുറഞ്ഞ ലാപ് ടോപിന് വിപണിയിൽനിന്ന് മികച്ച പ്രതികരം ലഭിക്കാൻ സാധ്യതയുള്ളതിനാലാണ് ജിയോ ലാപ്‌ടോപ് പുറത്തിറക്കുന്നത്. 

ഗൂഗിളുമായി സഹകരിച്ചാണ് ജിയോ സ്മാർട്ട്‌ഫോൺ പുറത്തിറക്കുന്നത്. അതിന്റെ വിശദാംശങ്ങൾ വാർഷിക പൊതുയോഗത്തിൽ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. 

ലോകത്തിലെതന്നെ ഏറ്റവും വലിയ എണ്ണ കയറ്റുമതി സ്ഥാപനമായ സൗദി ആരാംകോയുടെ  ചെയർമാൻ യാസിർ അൽ റുമയ്യാൻ റിലയൻസിന്റെ ഡയറക്ടർ ബോർഡിലെത്തുമെന്നും റിപ്പോർട്ടുകളുണ്ട്. 

വർഷങ്ങളായി വാർഷിക പൊതുയോഗത്തിലാണ് റിലയൻസ് പ്രധാന പ്രഖ്യാപനങ്ങൾ നടത്തിവരുന്നത്. അതുകൊണ്ടുതന്നെ നിക്ഷേപകരും ഉപഭോക്താക്കളും ജൂൺ 24നായി കാത്തിരിക്കുകയാണ്. ജിയോ ഫൈബർ രാജ്യത്തെ 25 ലക്ഷം വീടുകളിൾ ഇതിനകം എത്തിക്കഴിഞ്ഞു. പുതിയ പ്ലാനുകളും പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ടുകൾ.