സാന്‍ഫ്രാന്‍സിസ്‌കോ: 600ഓളം ആമസോണ്‍ ജീവനക്കാര്‍ക്ക് കോവിഡ് ബാധിച്ചതായി റിപ്പോര്‍ട്ട്. ഇതില്‍ ആറുപേര്‍ മരിച്ചതായും സിബിഎസ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

ഇന്‍ഡ്യാനയിലെ വെയര്‍ഹൗസില്‍ ജോലിചെയ്യുന്ന ജന ജുമ്പ് ഒരു ടെലിവിഷന്‍ ഷോയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. യുഎസിലെമ്പാടുമുള്ള കോവിഡ് ബാധിതര്‍ക്കിടയില്‍നിന്നാണ് ഇത്രയും പേര്‍ക്ക് രോഗംബാധിച്ചതെന്ന് കണ്ടെത്തിയതെന്ന് അവര്‍ പറയുന്നു. 

യുഎസിലെതന്നെ രണ്ടാമത്തെ വലിയ തൊഴില്‍ ദാതാവാണ് ആമസോണ്‍. കോവിഡ് വ്യാപനത്തിനിടയില്‍ 1.75 ലക്ഷംപേരെയാണ് കമ്പനി ജോലിക്കെടുത്തത്. 

At least 600 Amazon employees hit by corona virus