ന്യൂഡല്‍ഹി: ഏപ്രില്‍ 14ന് പൊതു അവധിയായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഭരണഘടനാ ശില്പിയായ ഡോ.ബി.ആര്‍ അംബേദ്കറുടെ ജന്മവാര്‍ഷികം പ്രമാണിച്ചാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്.
കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വ്യവസായ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമായിരിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.
നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ട് പ്രകാരമാണ് അവധി. കേരളത്തില്‍ വിഷു ആയതിനാല്‍ നേരത്തെതന്നെ അവധി പ്രഖ്യാപിച്ചിരുന്നു.