ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ റീട്ടെയില്‍ ഗ്രൂപ്പായ അജ്മല്‍ ബിസ്മി ഷോറൂമുകളില്‍ ഓണം ഡിസ്‌കൗണ്ട് ഓഫറുകള്‍ തുടരുന്നു. ഹൈപ്പര്‍ ഇലക്ട്രോണിക്‌സ് വിഭാഗങ്ങളിലായി വമ്പന്‍ ഡിസ്‌കൗണ്ടുകളാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്.

ഇലക്ട്രോണിക്‌സ് വിഭാഗത്തില്‍ മികച്ച വില്‍പ്പന -വില്‍പ്പനാനന്തര സേവനങ്ങളോടെ ആകര്‍ഷകമായ സമ്മാനങ്ങള്‍ ഉറപ്പാക്കിയാണ് ഓഫറുകള്‍ അവതരിപ്പിച്ചിരിക്കുന്നത്. തിരഞ്ഞെടുത്ത ഗൃഹോപകരണങ്ങള്‍ വാങ്ങുമ്പോള്‍ 2000 രൂപയുടെ ഉറപ്പായ സമ്മാനങ്ങള്‍ സ്വന്തമാക്കാം എന്നതാണ് മുഖ്യ ആകര്‍ഷണം. 

ബ്രാന്‍ഡഡ് സ്മാര്‍ട്ട് ടി.വികളുടെ മികച്ച കളക്ഷനും പ്രമുഖ ബ്രാന്‍ഡുകളുടെ സ്മാര്‍ട്ട്ഫോണുകള്‍, ലാപ്‌ടോപ്പുകള്‍, പേഴ്സണല്‍ ഗാഡ്‌ജെറ്റ്‌സ് എന്നിവയും മികച്ച പെര്‍ഫോമന്‍സ് ഉറപ്പാക്കുന്ന ബ്രാന്‍ഡഡ് വാഷിങ് മെഷീനുകളും റെഫിറജറേറ്ററുകളും ഒപ്പം വൈദ്യുതി ചിലവുകുറഞ്ഞ സ്റ്റാര്‍ റേറ്റഡ് ഇന്‍വെര്‍ട്ടര്‍ എ.സികളും മികച്ച ഓഫറുകളില്‍ സ്വന്തമാക്കാം.

55% കിഴിവില്‍ ബട്ടര്‍ഫ്ളൈ കുക്ക്ടോപ്, 49% കിഴിവില്‍ പ്രീതി മിക്‌സി, 50% കിഴിവില്‍ യുറേക ഫോബ്‌സ് വാക്വം ക്ലീനര്‍, 40% കിഴിവില്‍ വാട്ടര്‍ പ്യൂരിഫയറുകള്‍ എന്നിവയാണ് ഇലക്ട്രോണിക്‌സ് വിഭാഗത്തിലെ മറ്റ് ഓഫറുകള്‍.

ഓഫറുകള്‍ക്ക് പുറമെ പര്‍ച്ചേസ് എളുപ്പമാക്കാന്‍ ബജാജ് ഫിനാന്‍സ്, എച്ച്.ഡി.എഫ്.സി., എച്ച്.ഡി.ബി. തുടങ്ങിയവയുടെ ഫിനാന്‍സ് സാകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ക്രെഡിറ്റ് ഡെബിറ്റ് ഇ.എം.ഐ. സൗകര്യങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. ഒപ്പം തിരഞ്ഞെടുത്ത ഫിനാന്‍സ് പര്‍ച്ചേസുകളില്‍ 1 EMI ക്യാഷ്ബാക്കും ലഭിക്കുന്നതാണ്. 

കൂടാതെ, പഴയ ഗൃഹോപകരണങ്ങള്‍, സ്മാര്‍ട്ട്ഫോണുകള്‍, ലാപ്‌ടോപ്പുകള്‍ തുടങ്ങിയവ കൂടിയ വിലയില്‍ എക്‌സ്‌ചേഞ്ച് ചെയ്ത് പുതിയവ സ്വന്തമാക്കാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്. എല്ലാ ലാപ്‌ടോപ് പര്‍ച്ചേസുകള്‍ക്കുമൊപ്പം 4999 രൂപയുടെ സ്മാര്‍ട്ട് വാച്ച് സമ്മാനമായി നേടാനുള്ള അവസരവും ലഭ്യമാണ്. 

ഇതിനു പുറമേ സ്മാര്‍ട്ട്‌ഫോണുകള്‍ക്കൊപ്പം ഹെഡ്സെറ്റും ലാപ്‌ടോപ്പുകള്‍ക്കൊപ്പം ഹെഡ്‌ഫോണ്‍, ക്ലീനിങ് കിറ്റ് തുടങ്ങിയവയും സൗജന്യമായി ലഭിക്കുന്നതാണ്. 

കമ്പനി നല്‍കുന്ന വാറന്റിയ്ക്ക് പുറമേ ഉത്പന്നങ്ങള്‍ക്ക് കൂടുതല്‍ കാലത്തേക്ക് പരിരക്ഷ ഉറപ്പാക്കുന്നതിനായി ചെലവുകുറഞ്ഞ രീതിയില്‍ എക്‌സ്റ്റെന്റഡ് വാറന്റിയും അജ്മല്‍ബിസ്മി അവതരിപ്പിച്ചിട്ടുണ്ട്.

ഹൈപ്പര്‍ വിഭാഗത്തിലും മികച്ച ഓഫറുകളാണ് ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിട്ടുള്ളത്. നിത്യോപയോഗ സാധനങ്ങള്‍, പഴം, പച്ചക്കറികള്‍, ഫിഷ് & മീറ്റ്, ക്രോക്കറികള്‍ തുടങ്ങിയവയെല്ലാം വിപണിയിലെ ഏറ്റവും കുറഞ്ഞ വിലയില്‍ സ്വന്തമാക്കാവുന്നതാണ്.

ഉപഭോക്താക്കളുടെ ആവശ്യം കൃത്യമായി മനസ്സിലാക്കിയുള്ള ഓഫറുകളാണ് മെഗാ സെയിലിലൂടെ അജ്മല്‍ബിസ്മി അവതരിപ്പിച്ചിരിക്കുന്നതെന്നും അതുകൊണ്ടുതന്നെ ഉപഭോക്താക്കള്‍ക്ക് ഓണത്തിന് സമാനമായ ലാഭകരമായ ഷോപ്പിങ്ങ് അനുഭവം തുടര്‍ന്നും ലഭിക്കുമെന്നും അജ്മല്‍ബിസ്മി മാനേജിങ്ങ് ഡയറക്ടര്‍ ഡയറക്ടര്‍ വി.എ. അജ്മല്‍ അറിയിച്ചു. 

content highlights: ajmal bismi group onam discount offer