കൊച്ചി: അന്താരാഷ്ട്ര വനിതാ ദിനത്തില്‍ വനിതാ ശാക്തീകരണത്തിന്റെ സന്ദേശം വിളിച്ചോതി എയര്‍ ഇന്ത്യ എക്സ്പ്രസ്. വനിതാ ദിനത്തില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ എട്ട് സർവീസുകളുടെ പൂര്‍ണ നിയന്ത്രണം വനിതകള്‍ക്കായിരുന്നു. എട്ടു അന്താരാഷ്ട്ര സര്‍വീസുകളാണ് വനിതകളുടെ പൂര്‍ണ നിയന്ത്രണത്തില്‍ എയല്‍ ഇന്ത്യ എക്സ്പ്രസ് നടത്തിയത്. 

കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം, ചെന്നൈ, മാംഗളൂര്‍, മുംബൈ, ഡല്‍ഹി എന്നീ നഗരങ്ങളില്‍ നിന്നും നടത്തിയ ഈ സര്‍വീസുകളുടെ പൈലറ്റും സഹപൈലറ്റും അടക്കമുള്ള ജീവനക്കാര്‍ എല്ലാവരും വനിതകളായിരുന്നു. ചമേലി ക്രോട്ടപ്പള്ളി, സാങ്‌വി അമി എം.എസ്, ഇഷ്ടിക ശര്‍മ, ജാസ്മിന്‍ മിസ്ട്രി, കവിത രാജ്കുമാര്‍, റവല്‍ സലോണി, പ്രീതി സിങ് എന്നിവരാണ് വിമാനങ്ങള്‍ നിയന്ത്രിച്ചത്. 

കൊച്ചി- ദുബായ്- കൊച്ചി, കോഴിക്കോട്- അബുദാബി- കോഴിക്കോട്, കോഴിക്കോട് - ദുബായ് - ഡല്‍ഹി, തിരുവനന്തപുരം- മസ്‌കറ്റ്- തിരുവനന്തപുരം, മുംബൈ- ദുബായ് - മുംബൈ, ചെന്നൈ- സിംഗപ്പൂര്‍- തിരുച്ചിറപ്പള്ളി, മാംഗളൂര്‍- ദുബായ്- മാംഗളൂര്‍, ഡല്‍ഹി - അബുദാബി- ഡല്‍ഹി സര്‍വീസുകളാണ് പൂര്‍ണമായും വനിതകള്‍ നിയന്ത്രിച്ചത്. 

lady

വനിതാ ദിനത്തില്‍ എയര്‍ ഇന്ത്യ എക്സ്പ്രസില്‍ സഞ്ചരിച്ച എല്ലാ വനിതാ യാത്രക്കാര്‍ക്കും പൂക്കളും മധുരവും നല്‍കി. 40 ശതമാനത്തോളം വരുന്ന വനിതാ ജീവനക്കാരെ ആദരിക്കുന്നതിനായി എല്ലാ ഓഫീസുകളിലും പ്രത്യേക ചടങ്ങുകളും സംഘടിപ്പിച്ചിരുന്നു. 

കൊച്ചി ആസ്ഥാനമായി വനിത ശാക്തീകരണ രംഗത്ത് പ്രവര്‍ത്തിക്കുന്ന മൈത്രി എന്ന സംഘടനയുമായും സഹകരിച്ച് ബോധവത്കരണ പ്രവര്‍ത്തനവും  എയര്‍ ഇന്ത്യ എക്സ്പ്രസ് നടത്തി. മൈത്രിയുടെ വനിത ഹെല്‍പ്പ്ലൈന്‍ നമ്പര്‍ യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും ആശംസാകാര്‍ഡുകളിലൂടെ കൈമാറി.

airindia express

വനിതാ ദിനത്തില്‍ പൂര്‍ണമായും വനിതാ ക്രു ഉള്‍പ്പെടുത്തി നടത്തിയ സര്‍വീസുകള്‍

1. ഐഎക്‌സ് 435/434 കൊച്ചി-ദുബായ്-കൊച്ചി: ക്യാപ്റ്റന്മാര്‍ ചമേലി ക്രോട്ടാപള്ളി, ഗംഗ്രുഡെ മഞ്ജരി, ക്യാബിന്‍ ക്രൂ-സൂര്യ സുധന്‍, അമല ജോണ്‍സണ്‍, ലതികാ രാജ് പി. അനിഷ് കെ.എ

2. ഐഎക്‌സ് 363/348 കോഴിക്കോട്-അബുദാബി-കോഴിക്കോട്. ക്യാപ്റ്റന്മാര്‍ സാംഗ് വി അമി, പ്രചി സഹാറെ. ക്യാബിന്‍ ക്രൂ-ഷിര്‍ലി ജോണ്‍സണ്‍, നിഷ പ്രവീണ്‍, സിങ് സോനം, സിങ് പ്രീതി.

3. ഐഎക്‌സ് 345/142 കോഴിക്കോട്-ദുബായ്-ഡല്‍ഹി. ക്യാപ്റ്റന്മാര്‍ രശ്മി മെഹ്‌റും, സൃഷ്ടി സിങ്. ക്യാബിന്‍ ക്രൂ-റോസ് ഫെനാറ്റെ, വര്‍ഷ സരാതെ, ദിവ്യ ആള്‍ഡ, അല്‍ക നഹര്‍വാള്‍.

4. ഐഎക്‌സ് 549/544 തിരുവനന്തപുരം-മസ്‌ക്കറ്റ്-മുംബൈ. ക്യാപ്റ്റന്മാര്‍ ഇഷിക ശര്‍മ, മസൂദ് എസ്. കാബിന്‍ ക്രൂ-ദര്‍ശന ആര്‍, രഞ്ജു രത്‌നാകരന്‍, വിനീത എസ്.വി, അമലു സുധാകരന്‍.

5. ഐഎക്‌സ് 247/248 ക്യാപ്റ്റന്മാര്‍ ജസ്മിന്‍ മിസ്ത്രി, കൈനാസ് വക്കീല്‍. ക്യാബിന്‍ ക്രൂ-പൂനം നഗാവേക്കര്‍, ഭക്തി ചൗഹാന്‍, ആരതി കോങ്‌നോള്‍, സുപ്രിയ മൊകുത്കര്‍.

6. ഐഎക്‌സ് 688/681 ചെന്നൈ-സിംഗപൂര്‍-തിരിച്ചുറപ്പിള്ളി. ക്യാപ്റ്റന്മാര്‍ കവിത രാജ്കുമാര്‍, മേധാ ഘോഷ്. ക്യാബിന്‍ ക്രു-മേഘാ രാജീവ്, കവിതാ സിറോഹി, നമ്രത, നയാന്നുല്‍മോയ്.

7. ഐഎക്‌സ് 813/814 മംഗലാപുരം-ദുബായ്-മംഗലാപുരം. ക്യാപ്റ്റന്മാര്‍ റാവല്‍ സലോനി, പ്രിയങ്ക സി റാണേ. ക്യാബിന്‍ ക്രു മഹാസവിതാ ത്രിപാഠി, ഖുഷ്ബു മിന്‍സ്, ലീമാ കോള്‍ഹോ, ദീപാ നടരാജന്‍.

8. ഐഎക്‌സ് 115/116 ഡല്‍ഹി-അബുദാബി-ഡല്‍ഹി. ക്യാപ്റ്റന്മാര്‍ സിങ് പ്രീതി, ആരുഷി. ക്യാബിന്‍ ക്രു-റീമ ജസ്സാല്‍, ലൈഷ്‌റാം ചാനു, റവിത അഹ്ലാവത്, പൂജാ ദത്ത. 

Content Highlights: Air India Express operated flights with all-women crew to celebrate International Women's Day