കൊച്ചി: 14 വര്‍ഷങ്ങള്‍ പിന്നിട്ട എയര്‍ ഇന്ത്യ എക്‌സ്പ്രസിന് വിജയത്തിന്റെ കുതിപ്പ്. എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ വളര്‍ച്ചയുടെ പാത പരിശോധിക്കാം.

  • കൊച്ചി ആസ്ഥാനമായ അന്താരാഷ്ട്രാ വിമനകമ്പനി
  • 2005 ഏപ്രില്‍ 29 ന് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നീ വിമാനത്താവളങ്ങളില്‍ നിന്ന് ഓരേസമയം മൂന്ന് വിമാനങ്ങള്‍ ദുബായിലേക്ക് പറത്തി രാജ്യത്തെ ആദ്യ അന്താരാഷ്ട്ര ബജറ്റ് എയര്‍ലൈനായി മാറി.
  • നിലവില്‍ ദിവസേന 93, ആഴ്ചയില്‍ 649 സര്‍വ്വീസുകള്‍.
  • അന്താരാഷ്ട്രാ വിമാന സര്‍വ്വീസുകളുടെ എണ്ണത്തില്‍ തിരുവനന്തപുരം,കൊച്ചി, കോഴിക്കോട്, കണ്ണൂര്‍,മംഗലപുരം വിമാനത്താവളങ്ങളിലെ ഏറ്റവും വലിയ സര്‍വ്വീസ്- തിരുവനന്തപുരത്തു നിന്ന് 33 , കൊച്ചിയില്‍ നിന്ന് 49 കോഴിക്കോട്ട് നിന്ന് 54 കണ്ണൂരില്‍ നിന്ന് 23 മംഗലാപുരത്ത് നിന്ന് 30 വിമാന സര്‍വ്വീസുകള്‍.
  • രാജ്യത്തെ20 നഗരങ്ങളില്‍ നിന്ന് ഗള്‍ഫിലെ 12 നഗരങ്ങളിലേക്കും സിംഗപ്പൂറിലേക്കുമാണ് പ്രധാന സര്‍വ്വീസുകള്‍. തിരുവനന്തപുരം- കോഴിക്കോട്, തിരുവനന്തപുരം - കൊച്ചി, തിരുവന്തപുരം - ചെന്നൈ, കൊച്ചി - കോഴിക്കോട് തുടങ്ങിയ സെക്ടറുകളില്‍ ആഭ്യന്തര സര്‍വ്വീസുകളും.  

air india expre

 

  • 2018 -19 വര്‍ഷം 4.34 ദശലക്ഷം പേര്‍ യാത്രചെയ്തു. ഇതില്‍ മുക്കാല്‍ പങ്കും കേരളത്തില്‍ നിന്നുളളവര്‍.
  • 25 ബോയിംഗ് 737- 800 വിമാനങ്ങള്‍, 17 സ്വന്തം വിമാനങ്ങളും ലീസിനെടുത്ത 8 വിമാനങ്ങളും.സീറ്റിംഗ് കപ്പാസിറ്റി 189
  • കഴിഞ്ഞ നാലു സാമ്പത്തിക വര്‍ഷവും അറ്റാദായം. 2017 -18 ല്‍ 3647 കോടി വരുമാനം.
  • പതിന്നാലാം വര്‍ഷത്തിലേക്ക് കടക്കുന്നതിന് മുന്നോടിയായി മുഴുവന്‍ വിമാനങ്ങളുടേയും സീറ്റുകള്‍ മാറ്റി ഏറ്റവും പുതിയ ടെക്‌നോളജിയിലുളള സീറ്റുകള്‍ സ്ഥാപിച്ചു. ഇന്‍ സീറ്റ് പവറുളള ഈ സീറ്റുകളില്‍ യാത്രക്കാര്‍ക്ക് മൊബൈലും ലാപ്‌ടോപ്പും ചാര്‍ജ് ചെയ്യാനുളളതടക്കമുളള സൗകര്യങ്ങള്‍.  വിമാനങ്ങളുടം അകവശം പൂര്‍ണ്ണമായും പുതുക്കി. ഇ-ലെതര്‍ അപ്പോള്‍ഹ്‌സറിയുളള പുതിയ സീറ്റുകള്‍ കൂടുതല്‍ ലെഗ്‌റൂം സൗകര്യവും ശുചിത്വവും ഉറപ്പാക്കുന്നു.
  • മറ്റ് ബജറ്റ് വിമാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി യാത്രക്കാര്‍ക്ക് സൗജന്യ ഭക്ഷണം, ചായ, കാപ്പി തുടങ്ങിയവ നല്‍കുന്നു.
  • നാടന്‍ വിഭവങ്ങള്‍ ഉള്‍പ്പടെ തങ്ങള്‍ക്കിഷ്ടപ്പെട്ട വിഭവങ്ങള്‍ യാത്രപുറപ്പെടുന്നതിന് 24 മണിക്കൂര്‍ മുമ്പായി ഓണ്‍ലൈന്‍ ബുക്ക് ചെയ്യാനുളള സൗകര്യം. 
  • അധിക ബാഗേജ്, ഇഷ്ടപ്പെട്ട സീറ്റ് തുടങ്ങിയവ ഓണ്‍ലൈനായി വാങ്ങാനുളള സൗകര്യം.
  • വിമാനങ്ങള്‍ റദ്ദാക്കാതെ ഷെഡ്യൂളുകളില്‍ കൃത്യത പാലിച്ചതിനെതുടര്‍ന്ന് 2018 -19 വര്‍ഷം ഷെഡ്യൂള്‍ ഇന്റഗ്രിറ്റി 100 %. 
  • ശരാശരി എയര്‍ക്രാഫ്റ്റ് ഉപയോഗം  13.3 മണിക്കൂര്‍.