ന്യൂഡല്‍ഹി: ഫ്‌ളിപ്കാര്‍ട്ടിനും ആമസോമണിനും ഫേസ്ബുക്ക് പങ്കാളത്തത്തോടെ പുതിയതായി വരാനിരിക്കുന്ന ജിയോമാര്‍ട്ടിനും വെല്ലുവിളി ഉയര്‍ത്തി പുതിയൊരു ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോം വരുന്നു.

കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സ്(സിഎഐടി)യാണ് രാജ്യത്തൊട്ടാകെയുള്ള ചെറുകിട വ്യാപാരികളെ ഒരുമിപ്പിച്ച് ഭാരത് മാര്‍ക്കറ്റ്‌ഡോട്ട് ഇന്‍(bharatemarket.in) എന്നപേരില്‍ ഇ-കൊമേഴ്‌സ് രംഗത്തേക്കിറങ്ങുന്നത്. 

ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ പ്രൊമോഷന്‍ ഇന്‍ഡസ്ട്രി ആന്റ് ഇന്റേണല്‍ ട്രേഡ്(ഡിപിഐഐടി)യുടെ സഹകരണത്തോടെ ചെറുകിട വ്യാപാരികളെയും പലചരക്ക് കടക്കാരെയും ഒരുകുടക്കീഴില്‍ അവതരിപ്പിക്കാനുള്ള സംവിധാനമൊരുക്കുമെന്ന് സിഎഐടി നേരത്തെ സൂചന നല്‍കിയിരുന്നു. 

രാജ്യത്തെ പ്രമുഖ ടെക്‌നോളജി കമ്പനികളാകും സാങ്കേതിക സഹായംനല്‍കുക. മികച്ച സപ്ലൈ ചെയിനും ഉണ്ടാകും. ഇതിനായി വിവിധ കൊറിയര്‍ കമ്പനികളുമായി സഹകരണത്തിലെത്തിക്കഴിഞ്ഞു. നിര്‍മാതാക്കളില്‍ന്നിന്നും ഉപഭോക്താക്കളുടെ വീട്ടിലെത്തിക്കാന്‍ സംവിധാനമുണ്ടാകും.