മുംബൈ: സിറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ സിഇഒയായ അദാർ പുനവാലാ ബാങ്കിതര ധനകാര്യ സ്ഥാപനമായ മാഗ്മ ഫിൻകോർപിൽ വൻനിക്ഷേപംനടത്തി.
3,456 കോടി രൂപമുടക്കി കമ്പനിയുടെ 60ശതമാനം ഓഹരികളാണ് അദ്ദേഹത്തിന്റെ റൈസിങ് സൺ ഹോൾഡിങ്‌സ് സ്വന്തമാക്കുന്നത്. ഇടപാട് പൂർത്തിയാകുന്നമുറയ്ക്ക് കമ്പനിയുടെ പേര് പുനവാലാ ഫിനാൻസ് എന്നാക്കിമാറ്റും.
മുൻഗണനാ ഓഹരി അലോട്ട്‌മെന്റ് വഴിയാണ് 3,456 കോടി രൂപയുടെ നിക്ഷേപം നടത്തിയതെന്ന് സ്റ്റോക്ക് എക്‌സ്‌ചേഞ്ചിനെ മാഗ്മ ഫിൻകോർപ് അറിയിച്ചു. സജ്ഞയ് ചമ്രിയയും മായങ്ക് പോദറുമാണ് മാഗ്മ ഫിൻകോർപിന്റെ സ്ഥാപകർ.
കാറുകൾ, വാണിജ്യ വാഹനങ്ങൾ, ഭവനനിർമാണം, എസ്എംഇ എന്നീമേഖലകളിലായ 15,000 കോടി രൂപയിലേറെയാണ് കമ്പനി വായ്പ നൽകിയിട്ടുള്ളത്.
Adar Poonawalla buys 60% in Magma Fincorp for Rs 3,456 crore