ന്യൂഡല്‍ഹി: ആധാര്‍ പാന്‍ കാര്‍ഡുമായി ബന്ധിപ്പിക്കേണ്ട അവസാന തീയതി നീട്ടിയേക്കുമെന്നു സൂചന. നിലവില്‍ ഡിസംബര്‍ 31 ആണ് ഇവ തമ്മില്‍ ബന്ധിപ്പിക്കേണ്ട അവസാന തീയതി. മൂന്നു മുതല്‍ ആറു മാസം വരെ തീയതി നീട്ടിയേക്കുമെന്നാണ് സൂചന. 

adhar
ആധാറും പാന്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കാനുള്ള സമയം 2018 മാര്‍ച്ച് 31 വരെ നീട്ടാന്‍ തയ്യാറാണെന്ന് സര്‍ക്കാര്‍ നേരത്തെ സുപ്രീം കോടതിയെ അറിയിച്ചിട്ടുണ്ട്. ഈ സമയപരിധിക്കുള്ളില്‍ ആധാറുമായി ബന്ധിപ്പിക്കാത്ത പാന്‍ കാര്‍ഡുകള്‍ അസാധുവാക്കിയേക്കും.

 നവംബര്‍ വരെ രാജ്യത്തെ 33 കോടി പാന്‍ കാര്‍ഡുകളില്‍ 13.28 കോടി എണ്ണം മാത്രമാണ് ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ളത്. വ്യാജ പാന്‍ കാര്‍ഡുകള്‍ ഉപയോഗിച്ചുള്ള അനധികൃത പണമിടപാടുകള്‍ ഇല്ലാതാക്കാന്‍ ആധാറുമായി ബന്ധിപ്പിക്കാത്ത പാന്‍ കാര്‍ഡുകള്‍ പിന്‍വലിക്കുന്നതു സഹായകരമാകുമെന്നാണ് സര്‍ക്കാര്‍ നിരീക്ഷണം. 

അതേസമയം, മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കേണ്ട അവസാന തീയതി 2018 ഫെബ്രുവരി ആറാണ്. സമയ പരിധിക്കുള്ളില്‍ ആധാറുമായി ബന്ധിപ്പിക്കാത്ത മൊബൈല്‍ നമ്പറുകളും അസാധുവായേക്കും.

drug