ആധാര്‍ കാര്‍ഡില്‍ പുതിയ വിവരങ്ങള്‍ ചെര്‍ക്കുന്നതിന് ഇനി കൂടുതല്‍ സേവന നിരക്ക് നല്‍കേണ്ടിവരും.
വിലാസം, മൊബൈല്‍ നമ്പര്‍ എന്നിവ മാറ്റുന്നതിനും ബയോമെട്രിക് ഡാറ്റ ചേര്‍ക്കുന്നതിനും മറ്റുമാണ് കൂടുതല്‍ നിരക്ക് നല്‍കേണ്ടിവരിക.
പേര്, വിലാസം, ലിംഗം, ഇ-മെയില്‍ ഐഡി, മൊബൈല്‍ നമ്പര്‍ തുടങ്ങിയവ ചേര്‍ക്കുന്നതിനോ മാറ്റുന്നതിനോ 50 രൂപയാണ് ഇനി മുതല്‍ നല്‍കേണ്ടത്. ഇതുവരെ 25 രൂപയായിരുന്നു ഈടാക്കിയിരുന്നത്.
അതേസമയം, വിലാസം മാറ്റുന്നതും മറ്റും ഓണ്‍ലൈനായി നിങ്ങള്‍ സ്വയം ചെയ്യുകയാണെങ്കില്‍ പണമൊന്നും ഈടാക്കില്ലെന്നു യുഐഡിഎഐയുടെ അറിയിപ്പില്‍ പറയുന്നു. ആധാര്‍ സെന്റര്‍ വഴി സേവനം പ്രയോജനപ്പെടുത്തുമ്പോഴാണ് നിരക്ക് ഈടാക്കുക.
യുഐഡിഎഐയുടെ വെബ്സൈറ്റ് വഴി ആധാര്‍ കാര്‍ഡ് പ്രിന്റ് ചെയ്ത് ലഭിക്കുന്നതിന് പണം നല്‍കേണ്ടിവരും. പ്രിന്റിങ് ചാര്‍ജ്, സ്പീഡ് പോസ്റ്റ് ചാര്‍ജ് നിരക്ക് എന്നിവ ഉള്‍പ്പടെ 50 രൂപയാണ് നല്‍കേണ്ടത്. ഡെബിറ്റ് കാര്‍ഡ്, ക്രഡിറ്റ് കാര്‍ഡ്, നെറ്റ് ബാങ്കിങ്, യുപിഐ എന്നിവ വഴി പണമടയ്ക്കാം.
നിങ്ങള്‍ ആദ്യമായാണ് ആധാര്‍ എടുക്കുന്നതെങ്കില്‍ പണമൊന്നും നല്‍കേണ്ടതില്ല. കുട്ടികളുടെ ബയോമെട്രിക് വിവരങ്ങള്‍ പുതുക്കുന്നതിനും നിരക്ക് ഈടാക്കില്ല.