ആധാര്‍ കാര്‍ഡ് നഷ്ടപ്പെട്ടാലും പുതിയത് ലഭിക്കാനിനി ബുദ്ധിമുട്ടില്ല. മൊബൈല്‍ നമ്പര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെങ്കിലും പുതിയകാര്‍ഡ് തപാലില്‍ ലഭിക്കാനുള്ള അവസരമൊരുക്കി യുഐഡിഎഐ.

ചെയ്യേണ്ടകാര്യങ്ങള്‍:

  1. യുഐഡിഎഐയുടെ വെബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്യുക.
  2. 'ഓര്‍ഡര്‍ ആധാര്‍ റീ പ്രീന്റ്' ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. 
  3. ആധാര്‍ നമ്പറോ എന്‍ റോള്‍മെന്റ് നമ്പറോ നല്‍കുക.
  4. സ്‌ക്രീനില്‍ തെളിയുന്ന സെക്യൂരിറ്റി കോഡ് നല്‍കുക. അതിനുശേഷം 'മൈ മൊബൈല്‍ നമ്പര്‍ ഈസ് നോട്ട് രജിസ്‌റ്റേഡ്' എന്നഭാഗത്ത് ക്ലിക്ക് ചെയ്യുക.
  5. ഒടിപി ലഭിക്കുന്നതിന് നിങ്ങളുടെ മൊബൈല്‍ നമ്പര്‍ നല്‍കുക. 
  6. മൊബൈലില്‍ ലഭിക്കുന്ന ഒടിപി നല്‍കുക. ടിആന്‍ഡ് സി ചെക്ക് ബോക്‌സ് ക്ലിക്ക് ചെയ്ത് സബ്മിറ്റ് ചെയ്യുക.
  7. മെയ്ക്ക് പെയ്‌മെന്റ്-ഭാഗത്ത് ക്ലിക്ക് ചെയ്യുക. പേയ്‌മെന്റ് മോഡ് സെലക്ട് ചെയ്യുക.
  8. പേയ്‌മെന്റ് ഗേറ്റ് വെയിലെത്തുമ്പോള്‍ 50 രൂപ(ജിഎസ്ടിയും സ്പീഡ് പോസ്റ്റ് ചാര്‍ജും ഉള്‍പ്പടെ)യാണ് അടയ്‌ക്കേണ്ടിവരിക.
  9. അക്‌നോളജ് സ്ലിപ് ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിച്ചുവെയ്ക്കുക. 
  10. പണമടച്ചുകഴിഞ്ഞാല്‍ 15 ദിവസത്തിനുള്ളില്‍ സ്പീഡ് പോസ്റ്റുവഴി ആധാര്‍ കാര്‍ഡ് നിങ്ങളുടെ കയ്യിലെത്തും.