മൊബൈൽ നമ്പർ രജിസ്റ്റർ ചെയ്യാത്തവർക്കും ആധാർ കാർഡ് ഡൗൺലോഡ് ചെയ്യാം. യുഐഡിഎഐയുടെ വെബ്‌സൈറ്റിൽ(uidai.gov.in) ലോഗിൻ ചെയ്താൽ മതി. വെബ്‌സൈറ്റിൽ 'മൈ ആധാർ' ഓപ്ഷനിൽ ക്ലിക്ക് ചെയത് എളുപ്പത്തിൽ ഇ-ആധാർ ഡൗൺലോഡ് ചെയ്യാം.

എങ്ങനെ ഡൗൺലോഡ് ചെയ്യാം

 1. വെബ്‌സൈറ്റ് uidai.gov.in ലോഗിൻ ചെയ്യുക.
 2. ഹോം പേജിലെ മൈ ആധാർ-എന്നയിടത്ത് സെലക്ട് ചെയ്യുക.
 3. ഓർഡർ ആധാർ കാർഡ് ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
 4. 12 അക്കങ്ങളുള്ള ആധാർ നമ്പറോ 16 അക്കങ്ങളുള്ള വിഐഡി നമ്പറോ നൽകുക.
 5. തന്നിട്ടുള്ള സെക്യൂരിറ്റി കോഡ് നൽകുക.
 6. മൈ മൊബൈൽ നമ്പർ ഈസ് നോട്ട് രജിസ്‌ട്രേഡ്-എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
 7. പകരം മൊബൈൽ നമ്പർ നൽകുക.
 8. സെന്റ് ഒടിപി ടാബ് ക്ലിക്ക് ചെയ്യുക.
 9. ടേംസ് ആൻഡ് കണ്ടീഷൻസ്- ക്ലിക്ക് ചെയ്യുക.
 10. സബ്മിറ്റ് ബട്ടൺ ക്ലിക്ക് ചെയ്യുക.
 11. ഒടിപി അല്ലെങ്കിൽ ടിഒടിപി നൽകുക.
 12. അപ്പോൾ ആധാർ ലെറ്ററിന്റെ പ്രിവ്യു കാണാം.
 13. ഇ-ആധാർ ഡൗൺലോഡ് ചെയ്യുന്നതിന് പണം അടയ്ക്കുക.
 14. റസീറ്റ് ലഭിക്കും. ഇനി ഇ-ആധാർ ഡൗൺലോഡ് ചെയ്യാം.