യാന്റെ പ്രായം ഏഴുവയസ്സുമാത്രം വരുമാനമാകട്ടെ 154 കോടി രൂപയും! ആരെയും അത്ഭുതപ്പെടുത്തുന്ന ഈ ബാലന്‍ പണമുണ്ടാക്കുന്നത് യൂട്യൂബ് ചാനല്‍ വഴിയാണ്. 

ഡാനിയേല്‍ മിഡില്‍ട്ടണ്‍, ജേക്ക് പോള്‍ തുടങ്ങിയ മുതിര്‍ന്ന യൂട്യൂബ് താരങ്ങളെപ്പോലും പിന്നിലാക്കിയാണ് റയാന്‍ എന്ന ഏഴുവയസ്സുകാരന്റെ പടയോട്ടം.

ഫോബ്‌സ് മാഗസിന്റെ 'ഹൈയസ്റ്റ് പെയ്ഡ് യൂട്യൂബ് സ്റ്റാര്‍'സിന്റെ പട്ടികയിലാണ് 22 മില്യണ്‍ ഡോളര്‍ വരുമാനവുമായി റയാന്‍ ഒന്നാമതായത്.

കളിപ്പാട്ടങ്ങളാണ് അവന്റെ ലോകം. വീട്ടില്‍വെച്ച് തയ്യാറാക്കുന്ന കളിപ്പാട്ടങ്ങളുടെ റിവ്യൂ വീഡിയോയാണ് റയാനെ കോടീശ്വരനാക്കിയത്. റയാന്‍ കളിപ്പാട്ടങ്ങളെ വിലയിത്തും അമ്മയും അച്ഛനും യുട്യൂബില്‍ അപ് ലോഡ് ചെയ്യാന്‍ സഹായിക്കും. 

ryan

1.73 കോടി ഫോളോവേഴ്‌സാണ് യൂട്യൂബില്‍ റയാനുള്ളത്. 2,600 കോടി പേര്‍ ഇതിനകം റയാന്റെ വീഡിയോകള്‍ കണ്ടുകഴിഞ്ഞു. ചുരുങ്ങിയ കാലംകൊണ്ടാണ് യൂട്യൂബില്‍ റയാന്റെ അത്ഭുതലോകം പിറന്നത്. 2015 മാര്‍ച്ചിലാണ് റയാന്‍ ടോയ്‌സ് റിവ്യൂ ചാനല്‍ യൂട്യൂബില്‍ തുടങ്ങുന്നത്. 

ഫോബ്‌സിന്റെ പട്ടികയില്‍ ജേക്ക് പോളിനാണ് രണ്ടാം സ്ഥാനം 21.5 മില്യണ്‍ യുഎസ് ഡോളറാണ് അദ്ദേഹത്തിന്റെ വരുമാനം. 

content highlight: A 7-year-old boy who is the highest-paid YouTube star of 2018, earns $22mn