മുംബൈ: രാജ്യത്തെ 13 നഗരങ്ങളില്‍ 2022ല്‍ വാണിജ്യാടിസ്ഥാനത്തില്‍ 5ജി സേവനം ആരംഭിക്കുമെന്ന് ടെലികോം മന്ത്രാലയം അറിയിച്ചു. 

ഡല്‍ഹി, ഗുരുഗ്രാം, മുംബൈ, പുണെ, ചെന്നൈ, കൊല്‍ക്കത്ത, ബെംഗളുരു, ഹൈദരാബാദ്, ചണ്ഢീഗഡ്, ലക്‌നൗ, അഹമ്മദാബാദ്, ഗാന്ധിനഗര്‍, ജാംനഗര്‍ എന്നിവയാണ് ആ നഗരങ്ങള്‍. 

ഭാരതി എയര്‍ടെല്‍, റിലയന്‍സ് ജിയോ, വോഡാഫോണ്‍ ഐഡിയ എന്നീ കമ്പനികള്‍ ഇതിനകം വിജയകരമായി 5ജി പരീക്ഷണം നടത്തിയിരുന്നു. 

2022 ഏപ്രില്‍-മെയ് മാസത്തോടെ സ്‌പെക്ട്രം ലേലമുണ്ടാകുമെന്ന് വാര്‍ത്താവിനിമയ വകുപ്പുമന്ത്രി അശ്വനി വൈഷ്ണവ് നേരത്തെ വ്യക്തമാക്കിയിരുന്നു.