കോവിഡിനെ ചെറുക്കാനുള്ള അടച്ചിടല്‍മൂലം രാജ്യത്തെ 20നും 30നും ഇടയിലുള്ള 2.7 കോടി ചെറുപ്പക്കാര്‍ക്ക് ജോലി നഷ്ടമായതായി റിപ്പോര്‍ട്ട്.
സെന്റര്‍ ഫോര്‍ മോണിറ്ററിങ് ഇന്ത്യന്‍ ഇക്കണോമിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 2020 ഏപ്രിലിലാണ് ഇത്രയുംപേര്‍ക്ക് തൊഴില്‍ നഷ്ടമായത്.
അടച്ചിടല്‍ തുടരുകയാണെങ്കിലും ചിലമേഖലകളില്‍ ഫാക്ടറികള്‍ പ്രവര്‍ത്തനംതുടങ്ങിയതോടെ തൊഴിലില്ലായ്മ നിരക്ക് 27.1ശതമാനത്തില്‍നിന്ന് 24ശതമാനമായി കുറഞ്ഞെന്നും സിഎംഐഇയുടെ വീക്കിലി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. മെയ് 10ന് അവസാനിച്ച ആഴ്ചയിലെ കണക്കാണിത്.
പിരമിഡ് ഹൗസ്‌ഹോള്‍ഡ് സര്‍വെ പരിശോധിക്കുകയാണെങ്കില്‍ 20-24 പ്രായക്കാരില്‍ 11 ശതമാനംപേര്‍ക്കാണ് തൊഴില്‍ നഷ്ടമായത്. 25-29 പ്രായക്കാരില്‍ 1.4 കോടി പേര്‍ക്കും ജോലി നഷ്ടപ്പെട്ടതായും സര്‍വെ വ്യക്തമാക്കുന്നു.