ന്യൂഡല്‍ഹി: യുണിക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഇതുവരെ നല്‍കിയത് 121 കോടി ആധാര്‍ കാര്‍ഡുകള്‍. 

ദിനംപ്രതി പത്തുലക്ഷംപേരാണ് ആധാറിന് അപേക്ഷിക്കുകയോ അപ്‌ഡേറ്റ് ചെയ്യുകയോ ചെയ്യുന്നതെന്നും യുഐഡിഎഐ സിഇഒ അജയ് ഭൂഷണ്‍ പാണ്ഡെ വ്യക്തമാക്കി. 

രാജ്യത്തൊട്ടാകെ 14,200 ആധാര്‍ സെന്ററുകളാണുള്ളത്. തപാല്‍ വകുപ്പിന്റെ കീഴില്‍ 13,000 ആധാര്‍ എന്‍ റോള്‍മെന്റ് സെന്ററുകളുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ജനങ്ങള്‍ ആധാര്‍ ഉപയോഗിക്കുന്നതില്‍ ഏറ്റവും കുറവുവന്നത് കഴിഞ്ഞ ജൂണിലാണ്. 2017 സെപ്റ്റംബറിലെ 1.48 ബില്യണ്‍ ആധാര്‍ ഓതന്റിക്കേഷനുമായി താരതമ്യം ചെയ്യുമ്പോള്‍ ഇടിവ് 40 ശതമാനമാണെന്ന് യുഐഡിഎഐ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. 

സെപ്റ്റംബറിനുശേഷം ഓരോ മാസവും ആധാര്‍ ആധികാരിക പ്രമാണമായി ഉപയോഗിക്കുന്നത് കുറഞ്ഞുവരികയാണ്.