ന്യൂഡൽഹി: ടെലികോം മേഖലയിൽ 100 ശതമാനം വിദേശ നിക്ഷേപത്തിന് സർക്കാർ അനുമതി നൽകി. ടെലികോം കമ്പനികൾ മുന്നോട്ടുവെച്ച രക്ഷാപാക്കേജിന്റെ ഭാഗമായികൂടിയാണ് ഇതിന്‌ മന്ത്രിസഭായോഗം അംഗീകാരംനൽകിയത്.

ഇതോടെ പ്രത്യേക അനുമതിയില്ലാതെ കമ്പനികൾക്ക് 100ശതമാനം വിദേശനിക്ഷേപം സ്വീകരിക്കാം. നിലവിൽ 49ശതമാനം ഓഹരി പങ്കാളിത്തമായിരുന്നു അനുവദിച്ചിരുന്നത്. 

അതേസമയം, ചൈന, പാകിസ്താൻ ഉൾപ്പടെയുള്ള രാജ്യങ്ങളിൽനിന്നുള്ള നിക്ഷേപകർക്ക് ഈ ആനുകൂല്യം ബാധകമാകില്ല. ഇന്ത്യയുമായി അതിർത്തി പങ്കിടുന്ന രാജ്യങ്ങളിലെ നിക്ഷേപങ്ങൾക്ക് 2020 ഏപ്രിലിൽ സർക്കാർ നിയന്ത്രണമേർപ്പെടുത്തിയരുന്നു. ചൈനയുമായുള്ള സംഘർഷങ്ങളെതുടർന്നായിരുന്നു ഇത്. 

വിദേശനിക്ഷേപ പരിധി ഉയർത്താൻ തീരുമാനിച്ചത് വോഡാഫോൺ ഐഡിയ ഉൾപ്പടെ കടുത്ത സാമ്പത്തിക പ്രതിസന്ധിനേരിടുന്ന കമ്പനികൾക്ക് ആശ്വാസമാകും. 

100% FDI Through Automatic Route Cleared By Cabinet.