സർക്കാരിന്റെ പാരീസിലുള്ള 20 ആസ്തികൾ കണ്ടുകെട്ടാൻ കെയിന് എനർജിക്ക് അനുമതി നൽകിയതുമായി ബന്ധപ്പെട്ട് ഫ്രഞ്ച് കോടതിയിൽനിന്ന് അറിയിപ്പൊന്നും ലിഭിച്ചിട്ടില്ലെന്ന് ധനമന്ത്രാലയം അറിയിച്ചു. 

നികുതി തർക്കകേസുമായി ബന്ധപ്പെട്ട് 1.7 ബില്യൺ ഡോളർ ഈടാക്കുന്നതിനാണ് യുകെയിലെ ഓയിൽ കമ്പനിയായ കെയിൻ എനർജി സർക്കാരിന്റെ ഉടമസ്ഥയിലുള്ള സ്വത്തുകൾ മരവിപ്പിച്ചതെന്നായിരുന്നു റിപ്പോർട്ടുകൾ.

കോടതിയുടെ അറിയിപ്പ് ലഭിച്ചാൽ രാജ്യതാൽപര്യം സംരക്ഷിക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ടുപോകുമെന്ന് മന്ത്രാലയം അറിയിച്ചു. ഹേഗിലെ അന്താരാഷ്ട്ര കോടതിയിൽ ഇതുസംബന്ധിച്ച് 2020 ഡിസംബറിൽ അപ്പീൽ നൽകിയിട്ടുണ്ട്. അതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളുമായി മുന്നോട്ടുപോകും. 

പ്രശ്‌നം പരിഹരിക്കുന്നതിന് കെയിൻ എനർജി സിഇഒയും പ്രതിനിധികളും ചർച്ചക്കായി സർക്കാരിനെ സമീപിച്ചതായും സർക്കാർ വൃത്തങ്ങൾ സൂചിപ്പിച്ചു.