മ്പദ് വ്യവസ്ഥയിലെ വളര്‍ച്ചാ മുകുളങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുന്ന പ്രഖ്യാപനമാണ് റിസര്‍വ് ബാങ്ക് പണ നയ സമിതിയില്‍ ഉണ്ടായരിക്കുന്നത്. പലിശ നിരക്കുകളില്‍ തല്‍സ്ഥിതി നിലനിര്‍ത്താനും   ജിഡിപി വളര്‍ച്ചാ നിരക്ക് 9.5 ശതമാനത്തില്‍ നിര്‍ത്താനും നടപ്പു സാമ്പത്തിക വര്‍ഷത്തെ പണപ്പെരുപ്പ നിരക്കുകള്‍ വര്‍ധിപ്പിക്കാനുമുള്ള തീരുമാനം പ്രതീക്ഷിച്ചതു തന്നെയാണ്.

ഉപഭോക്തൃ വില  പണപ്പെരുപ്പ നിരക്ക് നേരത്തേ പ്രഖ്യാപിച്ച 5.1 ശതമാനത്തില്‍ നിന്ന് 5.7 ശതമാനമാക്കി ഉയര്‍ത്തിയത് സമീപ മാസങ്ങളിലെ ഉയര്‍ന്ന വിലക്കയറ്റത്തെയാണ് പ്രതിഫലിപ്പിക്കുന്നത്.  സപ്‌ളൈ രംഗത്തെ തടസങ്ങള്‍ കാരണം ഉണ്ടായ വിലക്കയറ്റം താല്‍ക്കാലികം മാത്രമാണെന്ന് പണ നയ സമിതി കരുതുന്നു. സാമ്പത്തിക സുരക്ഷിതത്വത്തിന്റെ ചട്ടക്കൂടിനുള്ളില്‍ നിന്നുകൊണ്ടു വളര്‍ച്ചാ നിരക്കു വര്‍ധിപ്പിക്കാനുള്ള ശ്രമത്തിനായിരിക്കും മുന്‍ഗണന നല്‍കുകയെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ആവര്‍ത്തിച്ചു പ്രഖ്യാപിച്ചിട്ടുണ്ട്.

സാമ്പത്തിക വളര്‍ച്ചയ്ക്കനുകൂലമായി ഇപ്പോഴുള്ള പണ നയത്തില്‍ എന്തെങ്കിലും മാറ്റം വരുത്തുന്നത് വളര്‍ച്ചാ വീണ്ടടുപ്പിനെ ബാധിക്കുമെന്നാണ് റിസര്‍വ് ബാങ്കിന്റെ ആശങ്ക. നിലവിലുള്ള ഉദാര പണ നയത്തില്‍ നിന്ന് സാധാരണ നിലയിലേക്കുള്ള മാറ്റം റിവേഴ്‌സ് റിപ്പോ നിരക്ക് ഉയര്‍ത്തിക്കൊണ്ടായിരിക്കും. ഇപ്പോഴത്തെ പ്രവണതകളില്‍ നിന്നു മനസിലാകുന്നത് 2021 ന്റെ ഒടുവിലോ 2022 ആദ്യത്തിലോ മാത്രമേ ഇതു സംഭവിക്കൂ എന്നാണ്.

ഡോ വി കെ വിജയകുമാര്‍
(ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ്,
ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ്)


വിലക്കയറ്റ സംവാദം കൂടുതല്‍ പ്രകടമാകുന്നു
പ്രതീക്ഷിച്ചതു പോലെ റിസര്‍വ് ബാങ്ക് പണ നയ സമിതി പലിശ നിരക്കുകളില്‍ തല്‍സ്ഥിതി നിലനിര്‍ത്തി  ഉദാര നയം തുടരാനാണ് തീരുമാനിച്ചിട്ടുള്ളത്. പലിശ നിരക്കുകള്‍ മാറ്റമില്ലാതെ നിലനിര്‍ത്താനുള്ള എംപിസിയുടെ തീരുമാനം ഏകകണ്ഠമായിരുന്നെങ്കിലും ഉദാര പണനയം തുടരേണ്ട കാര്യത്തില്‍ വോട്ടുകള്‍ 5 : 1 എന്ന അനുപാതത്തിലായിരുന്നു.

വിലക്കയറ്റം സംബന്ധിച്ച സംവാദം കൂടുതല്‍ പ്രകടമാകുന്നു എന്നാണ് ഇതിനര്‍ത്ഥം. 2022 സാമ്പത്തിക വര്‍ഷത്തെ പണപ്പെരുപ്പ നിരക്ക് നേരത്തേ പ്രഖ്യാപിച്ച 5.1 ശതമാനത്തില്‍ നിന്ന് 5.7 ശതമാനമായി പുതുക്കി നിശ്ചയിച്ചിട്ടുണ്ട്.  ആവശ്യത്തിനനുസരിച്ച് തുറന്ന വിപണി പ്രവര്‍ത്തനം അനുവദിക്കാമെന്ന റിസര്‍വ് ബാങ്കിന്റെ ഉറപ്പ് ബോണ്ട് യീല്‍ഡ് നിയന്ത്രിച്ചു നിര്‍ത്താന്‍ സഹായകമാവും.

ദീപ്തിമാത്യു
(സാമ്പത്തിക വിദഗ്ധ, ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ്)