മുംബൈ: ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് സൂചിക 86 പോയന്റ് ഉയര്‍ന്ന് 28348ലും നിഫ്റ്റി സൂചിക 24 പോയന്റ് ഉയര്‍ന്ന് 8595ലുമെത്തി.

513 ഓഹരികള്‍ നേട്ടത്തിലും 186 ഓഹരികള്‍ നഷ്ടത്തിലുമാണ്. സണ്‍ ഫാര്‍മ, റാന്‍ബാക്‌സി ലാബ്, ഐഡിയ, സിപ്ല, ടാറ്റ സ്റ്റീല്‍, ഹിന്‍ഡാല്‍കോ, ഹാവെല്‍സ് ഇന്ത്യ തുടങ്ങിയവ നേട്ടത്തിലും ജിന്‍ഡാല്‍ സ്റ്റീല്‍, ഭാരതി ഇന്‍ഫ്രടെല്‍, എന്‍എംഡിസി, റിലയന്‍സ് ഇന്‍ഫ്ര, ഗ്ലെന്‍മാര്‍ക് തുടങ്ങിയവ നഷ്ടത്തിലുമാണ്.