കോഴിക്കോട്: മലബാര്‍ ഗ്രൂപ്പിന്‍റെ പ്രോപ്പര്‍ട്ടി വിഭാഗമായ മലബാര്‍ ഡെവലപ്പേഴ്‌സ് രണ്ട് പുതിയ പദ്ധതികള്‍ അവതരിപ്പിച്ചു.
കോഴിക്കോട് ചെറൂട്ടി നഗറിലെ ഗ്രാന്‍ഡ് ഓക് സൂപ്പര്‍ ലക്ഷ്വറി അപ്പാര്‍ട്ട്‌മെന്‍റിന്റെയും കുണ്ടൂപ്പറമ്പിലെ 'ടര്‍മറിക് പാര്‍ക്ക് സ്മാര്‍ട്ടര്‍ ഹോംസി'ന്റെയും വിശദവിവരങ്ങളും ബ്രോഷര്‍ പ്രകാശനവുമാണ് നടന്നത്.

സരോവരം ബയോപാര്‍ക്കിനുസമീപം ആധുനിക സൗകര്യങ്ങളോടെയാണ് ഗ്രാന്‍ഡ് ഓക് വരുന്നത്. കുറഞ്ഞ ബജറ്റില്‍ സാധാരണക്കാരെ ഉദ്ദേശിച്ച് കൂടുതല്‍ സൗകര്യങ്ങളോടെ നിര്‍മിച്ചവയാണ് ടര്‍മറിക് പാര്‍ക്ക് സ്മാര്‍ട്ടര്‍ ഹോംസെന്ന് നിര്‍മാതാക്കള്‍ അവകാശപ്പെട്ടു.
റീജ്യണല്‍ ടൗണ്‍ പ്ലാനര്‍ കെ.വി. അബ്ദുല്‍ മാലിക് മുഖ്യാതിഥിയായി. ബ്രോഷര്‍ അബ്ദുല്‍ മാലിക്, ടിനി ഫിലിപ്പ് എന്നിവര്‍ പ്രകാശനം ചെയ്തു. മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം.പി. അഹമ്മദ് സംസാരിച്ചു.

മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് മാനേജിങ് ഡയറക്ടര്‍ (ഇന്ത്യ ഓപ്പറേഷന്‍സ്) ഒ. അഷര്‍, ഗ്രൂപ്പ് എക്‌സിക്യൂട്ടിവ് ഡയറക്ടര്‍മാരായ എ.കെ. നിഷാദ്, കെ.പി. വീരാന്‍കുട്ടി, കോര്‍പ്പറേറ്റ് ഹെഡ് ഇ. അബ്ദുള്‍ ജലീല്‍, ബിസിനസ് കണ്‍സള്‍ട്ടന്‍റ് ടിനി ഫിലിപ്പ് എന്നിവര്‍ ആദ്യ ബുക്കിങ് സ്വീകരിച്ചു. എം.പി. അഹമ്മദിന്റെ വെബ് സൈറ്റ് ആര്‍ക്കിടെക്ട് ടോണി ജോസഫ് ഉദ്ഘാടനം ചെയ്തു. ക്രിയേറ്റിവ് ഡയറക്ടര്‍ ഭാനു പ്രകാശന്‍, ആര്‍ക്കിടെക്ട് ഷെറീന അന്‍വര്‍, യാശിര്‍ ആദിരാജ എന്നിവര്‍ സംസാരിച്ചു.