ഹമീദ് ഖാനിഫ്
തിരൂര്‍: യുക്രൈയിനിലെ ഹാര്‍കിവില്‍ ഒരാഴ്ച ബങ്കറില്‍ കഴിഞ്ഞു, ഒടുവില്‍ ഹമീദ്ഖാനിഫുള്പ്പെടെ പത്തു പേര് ഇന്ത്യയില്‍ തിരിച്ചെത്താന്‍ റൊമിനിയന് അതിര്‍ത്തിയിലേക്ക് തീവണ്ടി കയറി. തിരൂരിനടുത്ത് വെട്ടം സ്വദേശി ചുണ്ടന് വീട്ടില്‍ കാപ്പാട്ടകത്ത് ഇഖ്ബാലിന്റെയും റസീനയുടെയും മകനായ ഹമീദ്ഖാനിഫ് യുക്രൈനിലെ ഹാര്‍കിവില്‍ വി.എന്‍ കറാസീന് കോളേജില്‍ എം.ബി.എ വിദ്യാര്‍ഥിയാണ്.
ഹമീദ്ഖാനിഫും മലയാളികളായ മറ്റ് മൂന്ന് വിദ്യാര്‍ഥികളും തമിഴ്നാട്ടുകാരായ ആറു വിദ്യാര്‍ഥികളും യുദ്ധം മുറുകിയതോടെ ബങ്കറില്‍ കഴിയുകയായിരുന്നു. എന്നാല്‍ ബുധനാഴ്ച റൊമാനിയ അതിര്‍ത്തിയിലേക്ക് യാത്ര ചെയ്യാന്‍ തീവണ്ടി തരപ്പെട്ടതോടെ പത്തുപേരും തീവണ്ടിയില്‍ കയറുകയായിരുന്നു.
കര്‍ണാടകയിലെ ചലഗേരി സ്വദേശിയായ മെഡിക്കല്‍ വിദ്യാര്‍ഥി നവീന്‍ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ട വിവരം ഹമീദ്ഖാനിഫിനെയും കൂടെ ബങ്കറിലിലുള്ളവരെയും ഏറെ ഭയാശങ്കയിലാക്കിയിരുന്നു. ഹമീദ് ഖാനിഫും സംഘവും റൊമാനിയ വഴി താമസിയാതെ ഇന്ത്യയിലെത്തുമെന്നാണ് പ്രതീക്ഷ.
ബങ്കറില്‍ കഴിയുമ്പോള്‍ ഭയപ്പാടോടെ ഹമീദ്ഖാനിഫ് തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ തീവണ്ടിയില്‍ കയറിയിരിക്കുന്ന വീഡിയോ പുറത്തുവിടുമ്പോള്‍ അവന്റെ മുഖത്ത് ആശ്വാസത്തിന്റെയും ആത്മവിശ്വാസത്തിന്റെയും കിരണങ്ങള്‍ കാണാം. യുദ്ധം തുടങ്ങിയതു മുതല്‍ മകനു വേണ്ടിയും യുദ്ധത്തിലെ ഇരകള്‍ക്ക് വേണ്ടിയും പ്രാര്‍ഥിക്കുകയായിരുന്നുവെന്നും മകനും കൂടെയുള്ളവരും സുരക്ഷിതമായി തിരിച്ചെത്താന്‍ എല്ലാവരും പ്രാര്‍ഥിക്കണമെന്നും ഹമീദ്ഖാനിഫിന്റെ പിതാവ് ഇഖ്ബാല്‍ അഭ്യര്‍ഥിച്ചു.
Content Highlights: tirur native hameed khanif and other students finally reaching to ukraine romania boarder
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..