തിരൂര്‍: സമൂഹമാധ്യമത്തിലൂടെ മതസ്പര്‍ധയുണ്ടാക്കുന്ന തരത്തില്‍ വീഡിയോ പ്രചരിപ്പിച്ച പശ്ചിമ ബംഗാള്‍ സ്വദേശി തിരൂരില്‍ അറസ്റ്റിലായി. സുഭാഷ് പത്തി ( 31) യെയാണ് തിരൂര്‍ പോലീസ് അറസ്റ്റുചെയ്തത്.

ഫെയ്‌സ് ബുക്കിലൂടെയാണ് ഇയാള്‍ മതവികാരം വ്രണപ്പെടുത്തുന്ന വീഡിയോ പ്രചരിപ്പിച്ചത്. പ്രതിയെ തിരൂര്‍ കോടതി റിമാന്‍ഡ് ചെയ്തു.

കഴിഞ്ഞ നാല് വര്‍ഷമായി ഇയാള്‍ ബി.പി. അങ്ങാടിയില്‍ കോഴികയറ്റിപ്പോകുന്ന വണ്ടിയില്‍ തൊഴിലാളിയാണ്. നാട്ടുകാര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.