നിലമ്പൂര്‍: മരങ്ങളില്‍ നിലമ്പൂര്‍ തേക്കിനാണ് ലോകത്തില്‍ത്തന്നെ ആദ്യമായി ഭൗമസൂചികാപദവി (ജി.ഐ. ടാഗ്) ലഭിക്കുന്നത്. നിലമ്പൂര്‍ തേക്ക് ഹെറിറ്റേജ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ കാര്‍ഷിക സര്‍വകലാശാലയിലെ ഫോറസ്ട്രി വകുപ്പാണ് ഇതിനുവേണ്ട പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. 2017-ല്‍ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. 19-ല്‍ കാര്‍ഷിക സര്‍വകലാശാലയില്‍ ഇതുസംബന്ധിച്ച സര്‍ട്ടിഫിക്കറ്റ് ലഭിച്ചു. ഈമാസം തന്നെ നിലമ്പൂരില്‍ വിളംബര പ്രഖ്യാപനമുണ്ടാകും. തേക്കിന്റെ ഉത്പന്നങ്ങള്‍ക്ക് നിശ്ചിതമായ വില ലഭിക്കാനും ലോകത്ത് പ്രത്യേകമായി നിലമ്പൂര്‍ തേക്ക് അറിയപ്പെടാനും ഭൗമസൂചികാപദവിയോടെ സാധ്യമാകും

തേക്കിനായി മ്യൂസിയം

ലോകപ്രസിദ്ധമായ തേക്കിന്റെ നാടായ നിലമ്പൂരില്‍ത്തന്നെയാണ് തേക്കുമരത്തിന് മാത്രമായുള്ള മ്യൂസിയം. 1995 മേയ് 21-നാണ് നിലമ്പൂര്‍ കരിമ്പുഴയ്ക്ക് സമീപം പ്രത്യേക സംരക്ഷിത വനമേഖലയില്‍ കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (കെ.എഫ്.ആര്‍.ഐ.) മ്യൂസിയം തുടങ്ങിയത്. തൃശ്ശൂരിലെ പീച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിനാണ് മേല്‍നോട്ടച്ചുമതല.

Content Highlights: nilambur teak and nilambur teak museum