നിലമ്പൂര്‍: ആര്യാടന്‍ ഷൗക്കത്ത് നിലമ്പൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റായിരിക്കെ 2008-ലാണ് രാജ്യത്തിന് അഭിമാനകരമായ ഈ നേട്ടം. അന്നത്തെ ഗവര്‍ണര്‍ ആര്‍.എല്‍. ഭാട്യ പ്രഖ്യാപനം നടത്തി. 

പഞ്ചായത്ത് പരിധിയിലെ പ്രാഥമികവിദ്യാഭ്യാസമില്ലാതിരുന്ന 1700 പേരായിരുന്നു പഠിതാക്കള്‍. 'ജ്യോതിര്‍ഗമയ' എന്നപേരില്‍ സംസ്ഥാന സാക്ഷരതാമിഷന്‍, ദേശീയ സാക്ഷരതാമിഷന്‍ എന്നിവയുടെ സഹകരണത്തോടെ നടപ്പാക്കിയ പദ്ധതിയുടെ നടത്തിപ്പിനായി 143 പഠനകേന്ദ്രങ്ങള്‍ സ്ഥാപിച്ചു.

300 അധ്യാപകര്‍ (ഫെസിലിറ്റേറ്റര്‍മാര്‍) സന്നദ്ധസേവനം നടത്തിയാണ് 1700 പേര്‍ക്കും ഒരുവര്‍ഷംകൊണ്ട് പ്രാഥമിക വിദ്യാഭ്യാസം നല്‍കിയത്.

Content Highlights: 50 Years of Malappuram, 100 percent primary education in nilambur