obituary
ശങ്കരനാരായണൻ

തിരൂര്‍: തൃക്കണ്ടിയൂര്‍ സ്വദേശിയും ജില്ലാ യൂത്ത് കോണ്‍ഗ്രസ്സ് മുന്‍ വൈസ് പ്രസിഡന്റും പഴയ കാല പത്രപ്രവര്‍ത്തകനുമായ പടനാട്ടില്‍ ചേങ്ങോട്ടു കുന്നത്ത് പി.സി. ശങ്കരനാരായണന്‍ (75) അന്തരിച്ചു. യൂത്ത് കോണ്‍ഗ്രസ് തിരൂര്‍ മണ്ഡലം പ്രസിഡന്റ്, തിരൂര്‍ മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റി സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: പാറുക്കുട്ടി എന്ന ബേബി (റിട്ട: എ.ജി.എം തിരൂര്‍ അര്‍ബന്‍ കോ-ഓപ്പറേറ്റീവ് ബാങ്ക്). മകന്‍: മനോജ് (മസ്‌ക്കറ്റ്), മരുമകള്‍: സീമ (അധ്യാപിക, മസ്‌കറ്റ്). സംസ്‌കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് തിരൂര്‍ തൃക്കണ്ടിയൂരിലെ വീട്ടുവളപ്പില്‍.