obituary
പെരുമ്പറമ്പില്‍ വാസു 

തിരൂര്‍: യൂണിക്ക് സര്‍വീസ്, തിരൂരിന്റെ ഉടമ ചമ്രവട്ടം സ്വദേശിയും തിരൂര്‍ നോര്‍ത്ത് അന്നാരയില്‍ താമസക്കാരനുമായ പെരുമ്പറമ്പില്‍ വാസു (68) അന്തരിച്ചു. 

ടി.സി.വി ചാനലിന്റെ ചെയര്‍മാന്‍, വാഹന ഇന്‍ഷുറന്‍സ് സര്‍വ്വേയര്‍, സിവില്‍ എഞ്ചിനിയേര്‍സ് അസോസിയേഷന്‍ സെക്രട്ടറി, തിരൂര്‍ ആര്‍ട്ട് ലവേഴ്‌സ് അസോസിയേഷന്‍  വൈസ് ചെയര്‍മാന്‍, തിരൂര്‍ ഫാത്തിമമാത സ്‌കൂള്‍ പി.ടി.എ. പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 

ഭാര്യ: സുഷമ. മക്കള്‍: ശീര്‍ഷ, ശ്രീല. മരുമക്കള്‍: അരുണ്‍, അശ്വിന്‍. മൃതദേഹം ഞായറാഴ്ച രാവിലെ ഏഴിന് വീട്ടുവളപ്പില്‍ സംസ്‌കരിക്കും.