കോട്ടയ്ക്കൽ: വാഹനങ്ങളുടെ മരണപാച്ചിലിനിടയിൽ ജീവിതം കൈയിൽ പിടിച്ചാണ് നഗരങ്ങളിലൂടെയുള്ള യാത്ര. മരണ വേഗങ്ങൾക്കിടയിലൂടെയുള്ള യാത്രയിൽ തുണയാക്കേണ്ടത് റോഡ് സുരക്ഷാ നിർദേശങ്ങളാണ്. എന്നാൽ നഗരങ്ങളിൽ സീബ്രാലൈനുകൾ മാഞ്ഞുപോയിട്ടും അധികൃതരുടെ കണ്ണ് തുറന്നിട്ടില്ല.

ചങ്കുവെട്ടി ജങ്ഷനിൽ സീബ്രാലൈനുകൾ മാഞ്ഞത് റോഡു മുറിച്ചുകടക്കുന്നവർക്ക് ഭീഷണിയാവുകയാണ്. രാവിലെയും വൈകീട്ടും സ്‌കൂൾ വിദ്യാർഥികളടക്കം യാത്രക്കാർ റോഡ് മുറിച്ചുകടക്കാൻ പ്രയാസപ്പെടുന്നു. നാഷണൽ ഹൈവേയിലും റോഡ് മുറിച്ചുകടക്കാൻ ആവശ്യമായ സീബ്രാലൈനുകളില്ല. കോഴിക്കോട്, തൃശ്ശൂർ റോഡുകളിലെയും സീബ്രാലൈനുകളും മാഞ്ഞു.

ചങ്കുവെട്ടി ജങ്ഷനിൽ വൺവേ സമ്പ്രദായമായതിനാൽ ഒരിടത്ത് ബസിറങ്ങിവേണം മറുവശത്തുള്ള കാത്തിരിപ്പു കേന്ദ്രത്തിലെത്താൻ.

Content Highlights: zeebra lines are not visible in changuvetty kottakkal