കോട്ടയ്ക്കൽ: പറമ്പിലങ്ങാടി ലിങ്ക് റോഡിലൂടെ ഇനി മൂക്കുപൊത്താതെതന്നെ നടക്കാം. പട്ടികളെ പേടിക്കുകയുംവേണ്ട. മാലിന്യമെല്ലാം എ.ഐ.വൈ.എഫ്. പ്രവർത്തകർ നീക്കംചെയ്തു.

കുർബാനി -കോട്ടപ്പടി റോഡിലേക്ക് കടക്കാനുള്ള ഈ റോഡിൽ രാജാസ് സ്കൂളിനോടുചേർന്നുള്ള ഭാഗങ്ങളിൽ മാലിന്യം ചീഞ്ഞുനാറുന്ന വാർത്ത ’മാതൃഭൂമി’ ചിത്രസഹിതം പ്രസിദ്ധീകരിച്ചിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട എ.ഐ.വൈ.എഫ്. കമ്മിറ്റി ഇവിടത്തെ ശുചീകരണം ഏറ്റെടുത്തു.

ശുചീകരണയജ്ഞം സി.പി.ഐ. കോട്ടയ്ക്കൽ എൽ.സി.സെക്രട്ടറി എം.പി. ഹരിദാസൻ ഉദ്ഘാടനംചെയ്തു. എല്ലാ വാർഡുകളിലും അടിയന്തരമായി ശുചീകരണപ്രവർത്തനങ്ങൾ നടത്താൻ നഗരസഭ നടപടിയെടുക്കണമെന്ന് എ.ഐ.വൈ.എഫ്. ആവശ്യപ്പെട്ടു. മണ്ഡലം സെക്രട്ടറി കൃഷ്ണദാസ്,

യൂണിറ്റ് സെക്രട്ടറി ഉണ്ണിക്കൃഷ്ണൻ മംഗലശ്ശേരി, ഉണ്ണി തോക്കാമ്പാറ, മനോജ്, കെ.വി. ശ്രീകൃഷ്‌ണൻ, പ്രവീൺ എന്നിവർ നേതൃത്വംനൽകി.