വേങ്ങര: വേങ്ങര അമ്മാഞ്ചേരിക്കാവ് ഭഗവതീക്ഷേത്രത്തിൽ മകരമാസത്തിലെ മുപ്പെട്ട്‌വെള്ളി ആഘോഷിക്കുന്നു. ത്രികാലപൂജ, പുഷ്പാഞ്ജലി, ചുറ്റുവിളക്ക്, ദീപാരാധന, അന്നദാനം എന്നിവ ഉണ്ടാവും. എലമ്പിലാക്കാട്ട് ആനന്ദ് നമ്പൂതിരി മുഖ്യകാർമികത്വം വഹിക്കും.
പറപ്പൂർ: പറപ്പൂർ കാട്ട്യേക്കാവ് ഭഗവതീ ക്ഷേത്രത്തിൽ മുപ്പെട്ട്‌വെള്ളിയാഴ്ച ആഘോഷവും മഹാഗുരുതിയും വെള്ളിയാഴ്ച നടക്കും. വൈകീട്ട് ഏഴിന് നടക്കുന്ന ചടങ്ങിന് ക്ഷേത്രംമേൽശാന്തി മുഖ്യകാർമികത്വം വഹിക്കും.