വേങ്ങര: ബ്ലോക്ക് പട്ടികജാതിവികസന ഓഫീസർ നടപ്പാക്കുന്ന പട്ടികജാതിവിരുദ്ധ നടപടിയിൽ വേങ്ങര കുഞ്ഞാലി മന്ദിരത്തിൽച്ചേർന്ന പി.കെ.എസ് കോട്ടയ്ക്കൽ ഏരിയാകമ്മിറ്റി പ്രതിഷേധിച്ചു. പട്ടികജാതിക്കാരായ കുടുംബങ്ങൾക്ക്, സർക്കാർ അനുവദിച്ച വീട് പുനരുദ്ധാരണത്തിനുള്ള സാമ്പത്തിക സഹായം ലഭിക്കുന്നതിന് അപേക്ഷയോടൊപ്പം സത്യവാങ്മൂലം നൽകണമെന്ന ഓഫീസറുടെ നടപടിയിലും എസ്.എസ്.എൽ.സി, പ്ലസ് 2 പാസായ കുട്ടികൾക്കുള്ള പ്രോത്സഹാനമായിനൽകുന്ന സാമ്പത്തിക സഹായത്തിനുള്ള അപേക്ഷയോടൊപ്പം ടി.സി യും നിർബന്ധമാക്കിയ നടപടിയിലുമാണ് യോഗം പ്രതിഷേധിച്ചത്.
ഓഫീസറുടെ തീരുമാനത്തിനെതിരെ ആവശ്യമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പട്ടികജാതിവകുപ്പ് മന്ത്രിക്ക് പരാതി നൽകാനും തീരുമാനിച്ചു.
പി.കെ. പ്രഭാകരൻ അധ്യക്ഷനായി. ജില്ലാ ജോയിന്റ് സെക്രട്ടറി കെ.പി. സുബ്രഹ്മണ്യൻ, സി. രവി, കെ. കിഷോർ, സി.എം. കൃഷണൻകുട്ടി, കെ. ചന്ദ്രൻ, സി.കെ. സജീവ്കുമാർ, സുബ്രഹ്മണ്യൻ പറമ്പേരി, സി. ഗോവിന്ദൻ, സി.എം. മോഹൻദാസ് എന്നിവർ പ്രസംഗിച്ചു.