വട്ടംകുളം: ചേകനൂർ എ.ജെ.ബി.സ്കൂൾ പുതിയ കെട്ടിടോദ്ഘാടനം മന്ത്രി കെ.ടി. ജലീൽ നിർവഹിച്ചു. അഷ്റഫ് കോക്കൂർ അധ്യക്ഷതവഹിച്ചു.
സ്മാർട്ട് ക്ലാസ്മുറി വി.ടി. ബൽറാം എം.എൽ.എയും പൂർവവിദ്യാർഥി സംഗമം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ.പി. ഉണ്ണിക്കൃഷ്ണനും ഉദ്ഘാടനംചെയ്തു. ശീതീകരിച്ച ക്ലാസ്മുറികളുടെയും വെബ്സൈറ്റ് ലോഞ്ചിങ്ങിന്റെയും ഉദ്ഘാടനം പൊന്നാനി ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് കെ. ലക്ഷ്മിയും ജില്ലാപഞ്ചായത്തംഗം കെ. ദേവിക്കുട്ടിയും നിർവഹിച്ചു.
എം.ബി. ഫൈസൽ, പി. സുരേന്ദ്രൻ, ജിജി വർഗീസ്, ശ്രീജ പാറക്കൽ, എം. മുസ്തഫ, പി.കെ. രാമചന്ദ്രൻ, വി.വി.എം. മുസ്തഫ, ടി.പി. അനിൽ, പി. സലീമ എന്നിവർ പ്രസംഗിച്ചു. എടപ്പാൾ വിശ്വന്റെ ഗാനമേള, കുട്ടികളുടെ കലാപരിപാടികൾ, സപ്ലിമെന്റ്-കൈയെഴുത്ത് മാസികകളുടെ പ്രകാശനം, വിരമിച്ച അധ്യാപകരെയും മുതിർന്നവരെയും ആദരിക്കൽ എന്നിവയും നടന്നു.