വള്ളിക്കുന്ന് : മുഖ്യമന്ത്രി രാജിവെക്കുക എന്നാവശ്യപ്പെട്ട് ബി.ജെ.പി. വള്ളിക്കുന്ന് പഞ്ചായത്ത് 16-ാം വാർഡ് കമ്മിറ്റി നടത്തിയ നിൽപ്പുസമരം മഹിളാ മോർച്ച ജില്ലാ പ്രസിഡന്റ് ദീപ പുഴക്കൽ ഉദ്ഘാടനം ചെയ്തു. വിജയകൃഷ്ണൻ, പങ്കജം, ലിനേഷ് കോട്ടാക്കളത്തിൽ എന്നിവർ നേതൃത്വം നൽകി.