വളാഞ്ചേരി: ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ സ്വതന്ത്ര സ്ഥാനാർഥി പി.വി. അൻവറിന് വളാഞ്ചേരിയിൽ സ്വീകരണം നൽകി. വൈകീട്ട് അഞ്ചിന് വളാഞ്ചേരി നഗരസഭ ഓഫീസ് പരിസരത്തുനിന്നും എൽ.ഡി.എഫ്. നേതാക്കൾ അൻവറിനെ ഹാരമണിയിച്ച് സ്വീകരിച്ചു. തുടർന്ന് വളാഞ്ചേരി നഗരസഭയിലെ ജീവനക്കാരോടും ജനപ്രതിനിധികളോടും വോട്ടഭ്യർഥിച്ചു. നഗരത്തിൽ പ്രവർത്തകരോടൊപ്പം കാൽനടയായി റോഡ് ഷോ നടത്തി.
വ്യാപാരികളേയും തൊഴിലാളികളേയും നേരിൽക്കണ്ട് വോട്ട് പരിചയം പുതുക്കി. ബസ്‌സ്റ്റാൻഡ് പരിസരത്ത് പൊതുജനങ്ങളെ അഭിവാദ്യംചെയ്ത് സംസാരിച്ചു. എൽ.ഡി.എഫ്. നേതാക്കളായ സി.പി.എം ജില്ലാ സെക്രട്ടേറിയറ്റംഗം വി.പി. സക്കറിയ, ഏരിയാ സെക്രട്ടറി കെ.പി. ശങ്കരൻ, അഷറഫലി കാളിയത്ത്, കെ.കെ. ഫൈസൽ തങ്ങൾ, വി.കെ. രാജീവ്, എൻ. വേണുഗോപാൽ, കെ.പി.എ. സത്താർ, എടയൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. രാജീവ്, എഷരീഫ് പാലോളി എന്നിർ സ്ഥാനാർഥിയുടെ കൂടെയുണ്ടായിരുന്നു.