കോട്ടയ്ക്കൽ: കുടുംബശ്രീ ജില്ലാമിഷനും കോട്ടയ്ക്കൽ നഗരസഭയും ചേർന്ന് ചങ്കുവെട്ടിയിൽ നടത്തുന്ന ഉമ്മാന്റെ വടക്കിനി ഭക്ഷ്യമേള മന്ത്രി തോമസ് ഐസക് സന്ദർശിച്ചു. നഗരസഭാധ്യക്ഷൻ കെ.കെ. നാസർ, ഉപാധ്യക്ഷ ബുഷ്‌റ ഷെബീർ, കുടുംബശ്രീ ജില്ലാമിഷൻ കോ-ഓർഡിനേറ്റർ സി.കെ. ഹേമലത എന്നിവർ മന്ത്രിയോടൊപ്പമുണ്ടായിരുന്നു. മലപ്പുറം കളക്ടർ ജാഫർ മാലിക്കും ഭക്ഷ്യമേള സന്ദർശിച്ചു.

കുടുംബശ്രീ പ്രവർത്തകരോടൊപ്പം ആഹാരം കഴിച്ചിട്ടാണ് മന്ത്രി മടങ്ങിയത്. ഭക്ഷ്യമേള തിങ്കളാഴ്ച സമാപിക്കും.