കമ്മ്യൂണിറ്റി ക്വാട്ട അട്ടിമറിയില്‍ എല്ലാവര്‍ഷവും സമരം നടത്തി ഓര്‍മിപ്പിക്കണോ?- ടി.പി. അഷ്‌റഫലി


2 min read
Read later
Print
Share

facebook.com/tpasharafali

മലപ്പുറം: പ്ലസ് വണ്‍ പ്രവേശനത്തില്‍ ജനറല്‍ മെറിറ്റിലെ മുഴുവന്‍ അലോട്ട്‌മെന്റിനും ശേഷമേ കമ്മ്യൂണിറ്റി ക്വാട്ട അടക്കമുള്ള സംവരണ വിഭാഗങ്ങളുടെ അലോട്ട്‌മെന്റ് നടത്താവൂ എന്ന് എം.എസ്.എഫ്. ദേശീയ പ്രസിഡന്റ് ടി.പി. അഷ്‌റഫലി. ഇക്കാര്യത്തില്‍ എല്ലാ കാലത്തേക്കുമായി സര്‍ക്കാര്‍ കൃത്യവും വ്യക്തവുമായ ഉത്തരവ് പുറത്തിറക്കണമെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് കുറിപ്പില്‍ ആവശ്യപ്പെട്ടു. കമ്മ്യൂണിറ്റി ക്വാട്ട അട്ടിമറിയെക്കുറിച്ച് എല്ലാവര്‍ഷവും സമരം നടത്തി സര്‍ക്കാരിനെ ഓര്‍മ്മിപ്പിക്കണോയെന്നും അദ്ദേഹം ചോദിച്ചു.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:-

''കമ്യൂണിറ്റി ക്വാട്ട സംവരണ അട്ടിമറിക്ക് ഏകജാലക സംവിധാനം തുടങ്ങിയ കാലത്തോളം പഴക്കമുണ്ട്. എല്ലാക്കൊല്ലവുമിങ്ങനെ സമരം നടത്തി ഈ അട്ടിമറി സര്‍ക്കാറിനെ ഓര്‍മ്മിപ്പിച്ചാലേ തീരുമാനമുണ്ടാകൂ എന്നാണോ??? എല്ലാ കമ്മ്യൂണിറ്റിയിലും ഉള്‍പ്പെട്ട കുട്ടികള്‍ക്ക് ജനറല്‍ മെറിറ്റില്‍ അലോട്ട്‌മെന്റിന് അര്‍ഹതയുണ്ടല്ലോ ആയതിനാല്‍ ജനറല്‍ മെറിറ്റില്‍ എല്ലാ അലോട്ട്‌മെന്റും കഴിഞ്ഞ ശേഷം കമ്യൂണിറ്റി മെറിറ്റ് അലോട്ട്‌മെന്റ് നടത്തുമ്പോഴാണ് താരതമ്യേന മാര്‍ക്ക് കുറഞ്ഞ കമ്യൂണിറ്റിയിലെ കുട്ടികള്‍ക്ക് അതാത് കമ്യൂണിറ്റി മാനേജ്‌മെന്റ ( നായര്‍, ഈഴവ, മുസ്ലിം, കൃസ്ത്യന്‍, ദളിത് ) സ്‌കൂളില്‍ / കോളേജുകളില്‍ അഡ്മിഷന്‍ കിട്ടുകയുള്ളൂ.

സര്‍ക്കാര്‍ ഉത്തരവുകള്‍ പലപ്പോഴും വ്യക്തതയില്ലാതെയാണ് ഇറക്കുന്നത്. +1 അഡ്മിഷന് ചിലവര്‍ഷങ്ങളില്‍ ഏത് അലോട്ട്‌മെന്റിന് ശേഷം കമ്യൂണിറ്റി ക്വാട്ട അഡ്മിഷന്‍ നടത്താമെന്നത് പ്രിന്‍സിപ്പലിനും മാനേജര്‍ക്കും തീരുമാനിക്കാമെന്ന ഉത്തരവ് ഇറക്കും.കഴിഞ്ഞ വര്‍ഷം രണ്ടാം അലോട്ട്‌മെന്റിനൊപ്പം കമ്യൂണിറ്റി ക്വാട്ട അഡ്മിഷന്‍ നടത്താമെന്ന ഉത്തരവായിരുന്നു. ഇത്തവണ +1 ന് മൂന്ന് അലോട്ട്‌മെന്റ് ഉള്ളതിനാല്‍ കഴിഞ്ഞ വര്‍ഷത്തെ ഉത്തരവ് പ്രകാരം കമ്യൂണിറ്റി ക്വാട്ട അഡ്മിഷന്‍ നടത്തിയാല്‍ മാര്‍ക്ക് കൂടിയ കുട്ടികളെ കിട്ടാനായി മൂന്നാം അലോട്ട്‌മെന്റ് മുന്നേ തന്നെ കമ്യൂണിറ്റി ക്വാട്ടയില്‍ കുട്ടികളെ ചേര്‍ക്കാന്‍ സ്‌കൂള്‍ അധികൃതര്‍ ധൃതികാട്ടുന്നു.ജനറല്‍ മെറിറ്റിലെ മുഴുവന്‍ അലോട്ട്‌മെന്റിനും ശേഷമേ കമ്യൂണിറ്റി, സ്‌പോര്‍ട്‌സ്, ഡിഫ്രന്റിലിഏബിള്‍ഡ് തുടങ്ങി എല്ലാ സംവരണ വിഭാഗങ്ങളുടെയും അലോട്ട്‌മെന്റ് നടത്താവൂ എന്ന കൃസ്റ്റല്‍ ക്ലിയര്‍ ഉത്തരവ് എല്ലാ കാലത്തേക്കുമായി സര്‍ക്കാര്‍ ഇറക്കണം.

യഥാര്‍ത്ഥത്തില്‍ കമ്യൂണിറ്റിയോട് സര്‍ക്കാറും, സ്‌കൂള്‍ അധികൃതരും ചെയ്യുന്ന വഞ്ചനയാണിത്. മാര്‍ക്കുള്ള കുട്ടികള്‍ക്ക് മറ്റു സ്‌കൂളുകളില്‍ / കോളേജുകളില്‍ ജനറല്‍ മെറിറ്റില്‍ ലഭിക്കേണ്ട അഡ്മിഷനാണ് കമ്യൂണിറ്റി ക്വാട്ട വഴി അടുത്തുള്ളതോ, മികവുള്ളതോ ആയ സ്ഥാപനമെന്നതിനാല്‍ കമ്യൂണിറ്റി ക്വാട്ട സംവരണം അട്ടിമറിച്ച് നടത്തുന്ന ആ സ്ഥാപനത്തില്‍ ലഭിക്കുന്നത്.
കമ്യൂണിറ്റിയോട് കൂറുള്ള മാനേജ്‌മെന്റ് / പ്രിന്‍സിപ്പള്‍മാരൊന്നും ഇപ്പണിക്ക് നിക്കില്ല.എന്നാല്‍ ഏറെ ദൗഭാഗ്യകരമെന്ന് പറയട്ടെ അത്തരക്കാര്‍ നന്നേ കുറവാണന്നതാണ് എല്ലാ വര്‍ഷവും കാണുന്ന ഈ കമ്യൂണിറ്റി സംവരണക്വാട്ട അട്ടിമറിക്കെതിരെയുള്ള സമരം കാണുമ്പോള്‍ മനസ്സിലാകുന്നത്.''

Content Highlights: tp ashraf ali facebook post about community quota reservation in school admissions

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 


Most Commented