തിരൂർ: താലൂക്ക് എൻ.എസ്.എസ്. കരയോഗ യൂണിയൻ തിരൂർ എൻ.എസ്.എസ്. ഹൈസ്കൂൾ മൈതാനത്ത്‌ നടത്തിയ മെഗാ തിരുവാതിര ശ്രദ്ധേയമായി. ജില്ലയിലെ 50 കരയോഗങ്ങളിൽനിന്ന് 600 സ്ത്രീകളും കുട്ടികളുമാണ് അണിനിരന്നത്.

‘പങ്കജാക്ഷൻ കടൽവർണൻ വാസുദേവൻ ജഗന്നാഥൻ...’ എന്ന പാട്ടിനൊത്ത് അവർ ചുവടുവെച്ചു. വിവിധ ദേശങ്ങളിൽനിന്ന് നിരവധിപേർ തിരുവാതിരക്കളി കാണാനെത്തിയിരുന്നു. താലൂക്ക് വനിതായൂണിയന്റെ വാർഷികവും നടത്തി. നഗരസഭാചെയർമാൻ കെ. ബാവ ഉദ്ഘാടനംചെയ്തു.

താലൂക്ക് യൂണിയൻ പ്രസിഡന്റ് ബി. വേണുഗോപാലൻ നായർ അധ്യക്ഷതവഹിച്ചു. യൂണിയൻ സെക്രട്ടറി വി. ഷാബു, പി. വാണീകാന്തൻ, വനിതായൂണിയൻ പ്രസിഡന്റ് സതീദേവി, സെക്രട്ടറി ജയശ്രീ, എം. വേലായുധൻ നായർ, ഒലിക്കര നാരായണൻകുട്ടി മേനോൻ, എസ്. ജയറാം, പി.വി. മനോമോഹൻ എന്നിവർ പ്രസംഗിച്ചു.