tirur gold chain snatching case
കള്ളൻ തിരിച്ചുകൊണ്ടിട്ടതാലിമാലയുമായി വീട്ടമ്മ ബേബി

തിരൂർ: വീട്ടമ്മയുടെ കഴുത്തിൽനിന്ന് പിടിച്ചുപറിച്ച മാല കള്ളൻ തിരിച്ച് മുറ്റത്തുകൊണ്ടിട്ടു. മോഷണം കഴിഞ്ഞ് ആറാംദിവസമാണ് മാല മുറ്റത്തിട്ടത്. അഞ്ചേമുക്കാൽ പവൻ തൂക്കംവരുന്ന താലിമാലയാണ് തിരിച്ചുകിട്ടിയത്.

വെട്ടം പഞ്ചായത്തിലെ ഇല്ലത്തെ പടിയിലെ ഓടേങ്ങലത്ത് ദാസന്റെ ഭാര്യ ബേബിയുടെ സ്വർണമാലയായിരുന്നു നഷ്ടപ്പെട്ടത്. കഴിഞ്ഞ ബുധനാഴ്ച വീട്ടുകാർ വ്യായാമത്തിനായി പുലർച്ചെനടക്കാൻ പോയപ്പോൾ വീട്ടിനരികിൽ ഒളിച്ചുനിന്ന കള്ളൻ വീട്ടമ്മയെ ആക്രമിച്ച് വീഴ്ത്തി കഴുത്തിൽനിന്ന് പിടിച്ചുപറിച്ചുകൊണ്ടുപോയതായിരുന്നു മാല. ചൊവ്വാഴ്ച രാത്രിയോടെയാണ് കള്ളൻ മാല ബേബിയുടെ വീട്ടുമുറ്റത്ത് ഉപേക്ഷിച്ചത്.