തിരൂർ: പതിമൂന്നുകാരനെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ പട്ടാമ്പി സ്വദേശി പോലീസ് പിടിയിൽ. തിരൂർ പുല്ലൂരിൽ വാടക ക്വാർട്ടേഴ്‌സിൽ താമസിച്ച് കൂലിവേല ചെയ്തുവരുന്ന പട്ടാമ്പി ഓങ്ങല്ലൂരിലെ കരിയനങ്ങാട്ടിൽ പോക്കറിനെ(56)യാണ് തിരൂർ എസ്.ഐ ജലീൽ കറുത്തേടത്തും സംഘവും അറസ്റ്റ്ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ്ചെയ്തു.