തിരൂർ: തിരൂരിലെ സ്വകാര്യ ആശുപത്രിയിലെ ശുചീകരണ ത്തൊഴിലാളിയായ 75 കാരിയെ കബളിപ്പിച്ച് മൂന്നുപവന്റെ സ്വർണാഭരണങ്ങൾ കവർന്ന വെട്ടംസ്വദേശി പൊന്നത്ത് പറമ്പിൽ സഫീർ(31)നെ തിരൂർ പോലീസ് അറസ്റ്റ്ചെയ്തു.

ഇവർ ജോലിചെയ്യുന്ന ആശുപത്രിയിൽ പണ്ട് ജോലിചെയ്ത ആളാണെന്ന് പരിചയപ്പെടുത്തി 30,000 രൂപയുടെ സ്വർണാഭരണം നൽകിയാൽ വൈകീട്ട് ആറുലക്ഷം രൂപതരാമെന്ന് പറഞ്ഞാണ് തട്ടിപ്പ് നടത്തിയതെന്ന് പോലീസ് പറഞ്ഞു.

സ്വർണമാലയും മോതിരങ്ങളുമാണ് കൈക്കലാക്കിയത്. ഇയാൾ മറ്റ് ചിലരേേയും വഞ്ചിച്ചതായി പരാതിയുള്ളതായും പോലീസ് പറഞ്ഞു.