തൃക്കലങ്ങോട്: പൗരത്വഭേദഗതി ബിൽ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ. മഞ്ചേരി ബ്ലോക്ക് സമിതിയുടെ നേതൃത്വത്തിൽ കായികതാരങ്ങളെ അണിനിരത്തി പ്രതിഷേധപ്രകടനം നടത്തി. പൗരത്വബില്ല് കത്തിച്ചായിരുന്നു പ്രതിഷേധം. സംസ്ഥാനസമിതിയംഗം കെ. മുഹമ്മദ് ശരീഫ് ഉദ്ഘാടനംചെയ്തു.
ബ്ലോക്ക് സെക്രട്ടറി എം. ജസീർ കുരിക്കൾ, പ്രസിഡന്റ് രതീഷ്, ഫാരിസ്, റഹ്‌മാൻ, ഷമീർ, ബിനീഷ്, മുസമ്മിൽ, ശിഹാബ്, ബൈജു, പ്രജീഷ് രാജ് എന്നിവർ പ്രസംഗിച്ചു.