തിരുനാവായ : പെരുന്നാൾ-ഓണം പ്രമാണിച്ച് മാറാക്കര പഞ്ചായത്ത് പൂവൻചിന വാർഡ് കോൺഗ്രസ് കമ്മിറ്റി മുഴുവൻ തൊഴിലുറപ്പ് തൊഴിലാളികൾക്കും വസ്ത്രവും ഭക്ഷണക്കിറ്റുകളും വിതരണംചെയ്തു. വിതരണോദ്ഘാടനം സാമൂഹികപ്രവർത്തക ഖദീജാനർഗീസ് നിർവഹിച്ചു. വാർഡ്‌ അംഗം തെക്കരകത്ത് സാജിദ അധ്യക്ഷയായി. ഷഫീഖ്, തെക്കരകത്ത് അബ്ദു, മൻസൂറലി, അജ്മൽ സാദിഖ്, കെ.കെ. ബാലൻ, രായീൻകുട്ടി, മുസ്തഫ ചെരട, സി.പി. അബ്ദുറഹ്‌മാൻ തുടങ്ങിയവർ സംസാരിച്ചു.